Sunday, December 13, 2009

ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍



ദോഹ:ഇന്നലെ ഖത്തരിന്റെ പല ഭാഗങ്ങളിലും നല്ല തോതില്‍ മഴ പെയ്തു.ഇതേ തുടര്‍ന്ന് ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍ ദ്യശ്യമായി.ടാങ്കര്‍ലോറികളിലേക്കും മലിനജലനിര്‍ഗമന പൈപ്പുകളിലേക്കും വെള്ളം പമ്പ് ചെയ്താണ് വെള്ളക്കെട്ടുകള്‍ നീക്കുന്നത്.മഴ തുടരുന്നതിനാല്‍ ഏതാനും ചില നിര്‍മാണ കേന്ദ്രങ്ങളിലും പണി തടസപ്പെട്ടു. ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.

ദോഹയില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും ചാറിയും കനത്തും പെയ്തുകൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്.ഇന്നലെ രാത്രി മഴക്കൊപ്പം നല്ല തണുപ്പുമുണ്ടായിരുന്നു.പാടെ മാറിയ കാലാവസ്ഥ ദോഹയില്‍ പരക്കെ കുളിരും കാറ്റുമേകി. ഖത്തറിന്റെ പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്‍.ഒപ്പം നല്ല കാറ്റുമുണ്ട്.പല ഭാഗങ്ങളിലും മൂടികെട്ടിയ കാലാവസ്ഥയാണ് കാണുന്നത്.ഇത് കൂടുതല്‍ മഴക്ക് സാധ്യത നല്‍കുന്നുണ്ട്.ഇന്നലെ ഖത്തറില്‍ ‍ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.ഇന്നും താപനിലയില്‍ വലിയമാറ്റമൊന്നും കാണുന്നില്ല.

2 comments:

Unknown said...

ഇന്നലെ ഖത്തരിന്റെ പല ഭാഗങ്ങളിലും നല്ല തോതില്‍ മഴ പെയ്തു.ഇതേ തുടര്‍ന്ന് ദോഹയിലെങ്ങും വെള്ളക്കെട്ടുകള്‍ ദ്യശ്യമായി.ടാങ്കര്‍ലോറികളിലേക്കും മലിനജലനിര്‍ഗമന പൈപ്പുകളിലേക്കും വെള്ളം പമ്പ് ചെയ്താണ് വെള്ളക്കെട്ടുകള്‍ നീക്കുന്നത്.മഴ തുടരുന്നതിനാല്‍ ഏതാനും ചില നിര്‍മാണ കേന്ദ്രങ്ങളിലും പണി തടസപ്പെട്ടു. ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. പലയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരട്ടി സമയമെടുത്താണ് പലരും ലക്ഷ്യസ്ഥാനത്തെത്തിയത്.

ഏ.ആര്‍. നജീം said...

ഒന്നും ഓര്‍‌മ്മിപ്പിക്കല്ലേ സഗീറെ..

നല്ല വെള്ളക്കെട്ടുള്ള റോഡിലൂടെ ആസ്വദിച്ച് വണ്ടിയോടിച്ച് ഓഫീസിലെത്തിയപ്പോ നമ്പര്‍‌ പ്ലെയിറ്റ് കാണാനില്ല...! രണ്ട് ദിവസം അതിന്റെ പുറകെ ആയിരുന്നു.

പിന്നെ സഗീറെ, കണ്ടില്ലെ ആ ദുഫായ്ക്കാരു വീണ്ടും വീണ്ടും മീറ്റുന്നത്. നമ്മുക്ക് ഒന്നു കൂടണ്ടെ..?