ഖത്തര്‍ : അമേരിക്കന്‍ വിമാനത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തിയെന്ന സന്ദേശം പരിഭ്രാന്തി പരത്തി. വിമാനത്തിലെ ടോയ്‌ലെറ്റിനുള്ളില്‍ നിന്ന് പുക പുറത്തേക്ക് വന്നതാണ് സംശയത്തിനിടയാക്കിയത്. ബോംബ് വച്ചിട്ടുണ്ടെന്ന സംശയത്തില്‍ യു എസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. എന്നാല്‍ യാത്രക്കാരന്‍ സിഗരറ്റിന് തീകൊളുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പുകയാണ് ആശങ്കക്കിടയാക്കിയതെന്ന് വ്യക്തമായി. സംഭവത്തില്‍ വാഷിങ്ടണിലെ ഖത്തര്‍ എംബസി ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ മുദാദിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുദാദി വിമാനത്തില്‍ ഷൂബോംബ് വയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇയാള്‍ നയതന്ത്രജ്ഞനാണെന്നും തീവ്രവാദിയല്ലെന്നുമാണ് ഖത്തറിന്റെ ഔദ്യോഗിക നിലപാട്. വാഷിങ്ടണില്‍ നിന്ന് ഡെന്‍വറിലേക്ക് പോകുകയായിരുന്ന ബോയിങ് 757 വിമാനത്തിലാണ് സംഭവമുണ്ടായത്. 157 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സ്‌ഫോടക വസ്തുവാണെന്ന സംശയത്തെ തുടര്‍ന്ന് വിമാനം ഡെന്‍വര്‍ എയര്‍പോര്‍ട്ടില്‍ അടിയന്തിരമായി ഇറക്കി.
1 comment:
വിമാനത്തില്‍ ഷൂബോംബ് വാഷിങ്ടണിലെ ഖത്തര്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Post a Comment