
ദോഹ : ഒന്നരവര്‍ഷം മുന്‍പ് ഖത്തറിലെ രാജകുടുംബാംഗമായ ശൈഖ് തമിംഹമദ് അല്‍ത്താനിയുടെ ആവശ്യത്തിനായി പണിയാരംഭിച്ച ഉരു കഴിഞ്ഞദിവസം ബേപ്പൂരില്‍ നിന്ന് ഖത്തറിലേക്ക് യാത്രതിരിച്ചു.
ഉരു ഏതാനും ദിവസങ്ങള്‍ക്കകം ദുബായില്‍ എത്തും പിന്നെ അവിടെനിന്ന് കെട്ടിവലിച്ച് ഖത്തറിലേക്ക് കൊണ്ടുവരുമെന്നാണ് അറിയുന്നത്.
ഉരുനിര്‍മാണ രംഗത്ത് ലോകപ്രശസ്തി നേടിയ ബേപ്പൂരിലെ പ്രശസ്ഥത ഉരു നിര്‍മാണം സ്ഥാപനമായ ഹാജി പി.ഐ.അഹമ്മദ്‌കോയ എന്ന സ്ഥാപനമാണ് ഉരു നിര്‍മ്മിച്ചത്.
നാടന്‍ തേക്കും ബര്‍മീസ് മരവും ഉപയോഗിച്ച് നിര്‍മിച്ച ഈ ഉരുവില്‍ തീരെ ഇരുമ്പ് ഉപയോഗിച്ചിട്ടില്ല. ചെമ്പാണി ഉപയോഗിച്ചുമാത്രമാണ് ഉരു ഉണ്ടാക്കിയിരിക്കുന്നത്.
ഉരുനിര്‍മാണ വൈദഗ്ധ്യത്തില്‍ പാരമ്പര്യമുള്ള ബേപ്പൂരിലെ നാരായണന്‍ മേസ്ത്രിയുടെ നേതൃത്വത്തില്‍ 25 പേരാണ് ഉല്ലാസ ഉരു ഒന്നരവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കിയത്.
1 comment:
ഒന്നരവര്‍ഷം മുന്‍പ് ഖത്തറിലെ രാജകുടുംബാംഗമായ ശൈഖ് തമിംഹമദ് അല്‍ത്താനിയുടെ ആവശ്യത്തിനായി പണിയാരംഭിച്ച ഉരു കഴിഞ്ഞദിവസം ബേപ്പൂരില്‍ നിന്ന് ഖത്തറിലേക്ക് യാത്രതിരിച്ചു.
Post a Comment