Wednesday, April 28, 2010

‘ആടുജീവിത‘മെന്ന നോവലിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു.



ദോഹ: പ്രവാസി എഴുത്തുക്കാരന്‍ ബെന്യാമിന്റെ ‘ആടുജീവിത‘മെന്ന നോവലിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. വരുന്ന അദ്ധ്യായന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല പാഠപുസ്തകമാക്കാന്‍ തിരുമാനിച്ചിരിക്കുന്നു എന്ന പ്രത്യേകതകൂടി ഈ പുസ്തകത്തിനുണ്ട്.

ഏപ്രില്‍ 30 ആം തിയതി വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ദോഹാ ജദീതിലെ ജൈദാ ടവറിനു മുന്‍‌വശം സ്ഥിതിചെയ്യുന്ന റ്റോപ്പ് ഫോം ഹോട്ടലില്‍ വെച്ചാണ് ചര്‍ച്ച.

പുറം ലോകത്ത് നടക്കുന്നതെന്താണെന്ന് അറിയാനാവാതെ, ഇന്നെത്തെ ദിവസം ഏതാണെന്നും
തീയതിയെത്രയെന്നു പോലും തിരിച്ചറിയാനാകാതെ, മരുഭൂമി ചുട്ടുപഴുക്കുമ്പോഴും,തണുപ്പില്‍ വിറങ്ങലിച്ച് നില്ക്കുമ്പോഴുമൊക്കെ തണുത്തുറഞ്ഞ നിര്‍വികാരമായ മനസ്സോടെ വര്‍ഷങ്ങളോളം ജീവിതം തള്ളിനീക്കേണ്ടി വന്ന നജീബ് എന്ന പ്രവാസിയുടെ അനുഭവങ്ങളുടെ കഥയാണ് ആടുജീവിതം എന്ന നോവലിലൂടെ ബെന്യാം വരച്ചുകാട്ടുന്നത്.

സംസ്കാരഖത്തര്‍ സംഘടിപ്പിക്കുന്ന ഈ ചര്‍ച്ചയില്‍ ദോഹയിലെ എല്ലാ കലാസ്നേഹികളും പങ്കെടുക്കാന്‍ ശ്രമിക്കണമെന്ന് സംഘടനയുടെ സെക്രട്ടറി പത്രകുറിപ്പിലൂടെ അറിയിച്ചു.

1 comment:

Unknown said...

പ്രവാസി എഴുത്തുക്കാരന്‍ ബെന്യാമിന്റെ ‘ആടുജീവിത‘മെന്ന നോവലിനെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. വരുന്ന അദ്ധ്യായന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാല പാഠപുസ്തകമാക്കാന്‍ തിരുമാനിച്ചിരിക്കുന്നു എന്ന പ്രത്യേകതകൂടി ഈ പുസ്തകത്തിനുണ്ട്.