Saturday, July 24, 2010

ഇസ്ലാം സമാധാനത്തിന്റെ പ്രത്യയശാസ്ത്രം: അബ്ദുല്‍ റഊഫ് മദനി

ദോഹ: ഇസ് ലാം സമാധാനാനത്തിന്റെ പ്രത്യയശാസ്ത്രമാണെന്നും മുസ്‌ലിം സമുദായം സാമൂഹിക പ്രശ്‌നങ്ങളെ വിലയിരുത്തേണ്ടത് ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തിലാണെന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ അബ്ദുര്‍ റഊഫ് മദനി അഭിപ്രായപ്പെട്ടു.'മുസ്‌ലിം സമൂഹം-വെല്ലുവിളികളും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കഹ്‌റുബ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വൈകാരികമായ പ്രതികരണം മതവിശ്വാസികളുടെ മാര്‍ഗമല്ല. ഏത് രംഗത്തും പക്വവും വിവേകപൂര്‍വവുമായ നിലപാടുകളാണ് സമൂഹം കൈകൊള്ളേണ്ടത്. . ഏകദൈവ വിശ്വാസികളായി എന്നത് കൊണ്ടുമാത്രം പരിഹാസങ്ങള്‍ക്കും കുറ്റാരോപണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും വിധേയരാവേണ്ടി വരുമെന്നത്

സ്രഷ്ടാവിന്റെമുന്നറിയിപ്പാണ്.മുസ്‌ലിംകളില്‍ ചിലരുടെ അവിവേക പ്രവര്‍ത്തനങ്ങളുടെ പാര്‍ശ്വഫലമായും സമുദായം മുഴുവനായും പരീക്ഷിക്കപ്പെടാം. അവയെല്ലാം സഹനവുംഭക്തിയും പ്രാര്‍ഥനയും കൊണ്ട് നേരിടാനാണ് നാം ശ്രദ്ധിക്കേണ്ടത്. ആരാധനക്കും മതപ്രബോധനത്തിനും ഏറെ സ്വാതന്ത്ര്യമനുഭവിക്കുന്ന ഇന്ത്യയിലെ മുസ്‌ലിംസമൂഹം തങ്ങള്‍ക്കെതിരെയും തങ്ങളുടെ മതചിഹ്നങ്ങള്‍ക്കെതിരെയുമുള്ള കടന്നാക്രമണങ്ങളെ ജനാധിപത്യപരമായ രീതിയിലാണ് പ്രതിരോധിക്കേണ്ടത്. ബഹുസ്വര സമൂഹത്തില്‍ ഇസ് ലാമിക ദര്‍ശനത്തെ വികലമാക്കാനുള്ള ചില അപക്വമതികളുടെ തെറ്റായ നിലുപാടുകള്‍ അപലപിക്കപ്പെടേണ്ടതാണ്

1 comment:

Unknown said...

ഇസ് ലാം സമാധാനാനത്തിന്റെ പ്രത്യയശാസ്ത്രമാണെന്നും മുസ്‌ലിം സമുദായം സാമൂഹിക പ്രശ്‌നങ്ങളെ വിലയിരുത്തേണ്ടത് ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും വെളിച്ചത്തിലാണെന്നും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ അബ്ദുര്‍ റഊഫ് മദനി അഭിപ്രായപ്പെട്ടു.'മുസ്‌ലിം സമൂഹം-വെല്ലുവിളികളും പ്രതീക്ഷകളും' എന്ന വിഷയത്തില്‍ ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കഹ്‌റുബ യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.