Thursday, July 15, 2010

ഖത്തര്‍ പതാക കത്തിച്ച ബഹ്റയ്നിക്ക് ജയില്‍ ശിക്ഷ

ദോഹ: ഖത്തര്‍ ദേശീയ പതാക കത്തിച്ച ബഹ്റയ്നിക്ക് ഒരു വര്‍ഷം തടവ്. ബഹ്റയ്ന്‍ പ്രാഥമിക കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

ഖത്തര്‍ തടവിലാക്കിയിരുന്ന ബഹ്റയ്നി മീന്‍പിടുത്തക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ബഹ്റയ്നിലെ ഖത്തര്‍ എംബസ്സിക്ക് മുമ്പില്‍ ജൂണ്‍ 14 ന് നടത്തിയ പ്രകടനത്തിലാണ് ഖത്തറിന്റെ ദേശീയ പതാക കത്തിച്ചത്.

ഖത്തറിന്റെ ജലാതിര്‍ത്തി ലംഘിച്ച് മീന്‍ പിടുത്തം നടത്തിയ 106 പേരെയാണ് ഖത്തര്‍ പിടികൂടിയിരുന്നത്. ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ചര്‍ച്ച നടത്തി എല്ലാവരെയും വിട്ടയക്കുകയും ചെയ്തിരുന്നു.

1 comment:

Unknown said...

ഖത്തര്‍ ദേശീയ പതാക കത്തിച്ച ബഹ്റയ്നിക്ക് ഒരു വര്‍ഷം തടവ്. ബഹ്റയ്ന്‍ പ്രാഥമിക കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.