Friday, July 30, 2010

വേള്‍ഡ് മലയാളി കൌണ്‍സില്‍ സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്തു

ദോഹ: വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഏഴാമത് രാജ്യാന്തര സമ്മേളനം ദോഹയില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്തു.

റമദ ഹോട്ടലില്‍ നടന്ന പരിപാടിയയില്‍ വ്യവസായ മന്ത്രി എളമരം കരീം മുഖ്യാതിഥിയായിരുന്നു. ഗോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി അധ്യക്ഷത വഹിച്ചു.

കാര്യക്ഷമവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവതലമുറ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ചര്‍ച്ചയുടെ ഉദ്ഘാടനം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്വ ഉദ്ഘാടനം ചെയ്തു. ചെറുതും വലുതുമായ നൂറ്റമ്പതിലേറെ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

കേരളത്തിലെ ക്യാംപസുകളില്‍ നിന്നുള്ള 25 പേരുള്‍പ്പെടെ അറുനൂറോളം പേര്‍ എത്തിയിരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ സി.കെ.മേനോന്‍, മലയാള മനോരമ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം, അബ്ദുല്‍ സമദ് സമദാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്ന് (വെള്ളി) രാവിലെ ഒന്‍പതിന് സാഹിത്യ, മാധ്യമ സെമിനാറും രണ്ടിന് ’കേരള വികസനത്തില്‍ പ്രവാസികളുടെ പങ്കാളിത്ത സാധ്യതകള്‍ ചര്‍ച്ചയും നടക്കും. കേരളത്തില്‍നിന്നുള്ള മന്ത്രിമാരും നയതന്ത്ര, ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും. 4.30 നു സമാപന സമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

1 comment:

Unknown said...

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഏഴാമത് രാജ്യാന്തര സമ്മേളനം ദോഹയില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്തു.