Monday, July 19, 2010

അനധികൃത ബോട്ടുകളും ആയുധങ്ങളും പിടിച്ചെടുത്തു

ദോഹ: ഖത്തറിന്റെ ജലാതിര്‍ത്തിയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ ബോട്ടുകള്‍ തീര, അതിര്‍ത്തി സുരക്ഷാ വിഭാഗം (സി.ബി.എസ്.ഡി) ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഒളിച്ചുകടത്താന്‍ ശ്രമിച്ച ഏതാനും ആയുധങ്ങളും ഈ ബോട്ടുകളില്‍ നിന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പല്‍ അറിയിച്ചു.

അനധികൃത നുഴഞ്ഞുകയറ്റക്കാരെ ബോട്ടുകര്‍ സഹിതം സി.ബി.എസ്.ഡിയുടെ പട്രോള്‍ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ബോട്ടുകളില്‍ നിന്ന് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കണ്ടെടുത്തത്. മുഖംമൂടികളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. അറസ്റ്റിലായവരെ പിടിച്ചെടുത്ത ആയുധങ്ങളടക്കം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടവര്‍ തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കടലില്‍ പോകുന്നവരും മല്‍സ്യത്തൊഴിലാളികളും സി.ബി.എസ്.ഡിയുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അടിയന്തിരഘട്ടങ്ങളില്‍ സഹായത്തിന് തങ്ങളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

1 comment:

Unknown said...

ത്തറിന്റെ ജലാതിര്‍ത്തിയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ ബോട്ടുകള്‍ തീര, അതിര്‍ത്തി സുരക്ഷാ വിഭാഗം (സി.ബി.എസ്.ഡി) ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഒളിച്ചുകടത്താന്‍ ശ്രമിച്ച ഏതാനും ആയുധങ്ങളും ഈ ബോട്ടുകളില്‍ നിന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പല്‍ അറിയിച്ചു.