Saturday, August 14, 2010

റമദാനിലെ ആദ്യ വെള്ളി ഭക്തി സാന്ദ്രമായി

ദോഹ : ഭക്തി സാന്ദ്രമായിരുന്നു പുണ്യ റമദാനിലെ ആദ്യ വെള്ളിയാഴ്ച. ഖുര്‍ആന്‍ പാരായണങ്ങളാലും പ്രാര്‍ഥനാ മന്ത്രങ്ങളാലും പള്ളികള്‍ മുഖരിതമായി. ജുമുഅ നമസ്‌കാരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ പള്ളികളുടെ അകത്തളം വിശ്വാസികളെ കൊണ്ട് നിറഞ്ഞു. അത്യുഷ്ണം വകവെക്കാതെ നിരവധി വിശ്വാസികള്‍ പള്ളികള്‍ക്ക് പുറത്തെ മുറ്റത്തും റോഡിലുമൊക്കെയാണ് നമസ്‌കാരം നിര്‍വഹിച്ചത്.

സഹനത്തിന്റെയും ക്ഷമയുടെയും പുണ്യ മാസത്തില്‍ , പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ പകപ്പെടിരുന്നു വിശ്വാസികളുടെ മനസ്സുകള്‍ . മിമ്പറുകളില്‍ നിന്നുയര്‍ന്ന ഉദ്‌ബോധനങ്ങളും ഇക്കാര്യത്തെക്കുറിച്ച് തന്നെയായിരുന്നു. വ്രതത്തിന്റെ ആത്യന്തിക ലക്ഷ്യമായ സൂക്ഷ്മതയും ജീവിത വിശുദ്ധിയും നിലനിര്‍ത്തണമെന്ന് ഇമാമുമാര്‍ ആഹ്വാനംചെയ്തു.

അവധി ദിവസമായിരുന്നതിനാല്‍ ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി കൂട്ടായ്മകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമങ്ങളും സജീവമായിരുന്നു. പള്ളികളിലും ഇഫ്താര്‍ ടെന്റുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടു.

ഈ വാര്‍ത്ത പ്രവാസി വാര്‍ത്തയിലും വായിക്കാം

2 comments:

Unknown said...

ഭക്തി സാന്ദ്രമായിരുന്നു പുണ്യ റമദാനിലെ ആദ്യ വെള്ളിയാഴ്ച. ഖുര്‍ആന്‍ പാരായണങ്ങളാലും പ്രാര്‍ഥനാ മന്ത്രങ്ങളാലും പള്ളികള്‍ മുഖരിതമായി. ജുമുഅ നമസ്‌കാരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ പള്ളികളുടെ അകത്തളം വിശ്വാസികളെ കൊണ്ട് നിറഞ്ഞു. അത്യുഷ്ണം വകവെക്കാതെ നിരവധി വിശ്വാസികള്‍ പള്ളികള്‍ക്ക് പുറത്തെ മുറ്റത്തും റോഡിലുമൊക്കെയാണ് നമസ്‌കാരം നിര്‍വഹിച്ചത്.

girishvarma balussery... said...

റംസാന്‍ ആശംസകള്‍