Monday, January 5, 2009

സ്കൂളുകളില്‍ മിഡ്-ടേം പ്രവേശനത്തില്‍ ഇടിവ്

ദോഹ:സ്വകാര്യ സ്കൂളുകളില്‍ ഈ വര്‍ഷം മിഡ്-ടേം അഡ്മിഷനുകളില്‍ 50 ശതമാനത്തോളം ഇടിവെന്നു കണക്കുകള്‍. ഖത്തറിലേക്കു പ്രഫഷനലുകളുടെ ഒഴുക്കിലുണ്ടായ കുറവാണു കാരണമെന്നു വിലയിരുത്തുന്നു.

കുടുംബസമേതം എത്തുന്ന ഇവരുടെ കുട്ടികളാണു ശൈത്യകാല അവധിക്കു ശേഷമുള്ള മൂന്നാം ടേമില്‍ പ്രവേശനം തേടുക.

മാതാപിതാക്കള്‍ തൊഴില്‍രഹിതരായതിനെത്തുടര്‍ന്ന് അധ്യയനം അവസാനിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണവും ഏറിയിട്ടുണ്ട്.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

സ്വകാര്യ സ്കൂളുകളില്‍ ഈ വര്‍ഷം മിഡ്-ടേം അഡ്മിഷനുകളില്‍ 50 ശതമാനത്തോളം ഇടിവെന്നു കണക്കുകള്‍. ഖത്തറിലേക്കു പ്രഫഷനലുകളുടെ ഒഴുക്കിലുണ്ടായ കുറവാണു കാരണമെന്നു വിലയിരുത്തുന്നു.

smitha adharsh said...

ഈ ന്യൂസ് ഞാനും കേട്ടു...
പിള്ളേരെ പഠിപ്പിക്കലൊക്കെ ചെലവ് ഏറി വരുന്നു,എന്നും പറഞ്ഞു,കൂടും,കുടുക്കയും എടുത്തു പോയവരെ എനിക്കറിയാം..