Sunday, August 15, 2010

ഖത്തറിലെ ഇന്ത്യക്കാര്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു

ദോഹ: അറുപതിനാലാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യക്കാര്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു.

മഅ്മൂറയിലെ വഹബ് ബിന്‍ ഉമൈര്‍ സ്ട്രീറ്റിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ ഏഴുമണിക്ക് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ ദേശീയ പതാക ഉയര്‍ത്തി തുടര്‍ന്ന് വിവിധ ഇന്ത്യന്‍ സ്‌കുളുകളിലെ വിദ്യാര്‍ഥികള്‍ ദേശീയഗാനം ആലപിച്ചു. 7.05 ന് അംബാസഡര്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. ശേഷം 7.25 ന് വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു.

വക്‌റയിലെ ഭവന്‍സ് പബ്ലിക് സ്‌കൂളില്‍ ഇന്ന് രാവിലെ 7.30ന് സ്‌കൂള്‍ കമ്മിറ്റി വൈ.ചെയര്‍മാന്‍ ആര്‍.ഒ. അബ്ദുള്‍ ഖാദര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു.

ബിര്‍ള പബ്ലിക് സ്‌കൂളില്‍ രാവിലെ 8.30ന് സ്‌കൂള്‍ ചെയര്‍മാന്‍ സി.വി റപ്പായി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ദേശീയഗാനവും ദേശഭക്തിഗാനങ്ങളും ആലപിച്ചു.

നോബിള്‍ ഇന്ത്യന്‍ കിന്റര്‍ഗാര്‍ട്ടനില്‍ രാവിലെ 8.15ന് നടന്ന ചടങ്ങില്‍ ഐ.സി.ബി.എഫ് ആക്ടിംഗ് പ്രസിഡന്റ് ഹബീബുന്നബി ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ദേശീയഗാനം, ദേശഭക്തിഗാനങ്ങളും ആലപിച്ചു.

സ്‌കില്‍സ് ഡെവലപ്‌മെന്റ് സെന്ററില്‍ രാവിലെ പത്ത് മണിക്ക് നടന്ന പരിപാടിയില്‍ സെന്ററിന്റെ അവധിക്കാല ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ദേശഭക്തിഗാനം,പ്രസംഗം തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചു.

2 comments:

Unknown said...

അറുപതിനാലാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ഖത്തറിലെ ഇന്ത്യക്കാര്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു.

HAINA said...

ആശംസകൾ