Tuesday, August 31, 2010

ലാകാരന്‌ മാത്രമായി ഒരു ബാധ്യതയും ഇല്ല : തനിമ ഇഫ്താര്‍ സംഗമം


ദോഹ : സമൂഹത്തില്‍ കലാ സാഹിത്യ വിഭാഗങ്ങളില്‍ വിഹരിക്കുന്നവര്‍ക്ക്‌ മാത്രമായി മാറ്റി വയ്‌ക്കേണ്ട ബാധ്യതകള്‍ ഒന്നും ഇല്ല.ഈ പ്രപന്ചത്തോടും അധിവാസ വ്യവസ്ഥയോടും ഉള്ള ബാധ്യതയില്‍ നിന്ന്‌ ആരേയും ഒഴിച്ചു നിര്‍ത്തുക സാധ്യമല്ല. തനിമ കലാ സാഹിത്യവേദിയുടെ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഖാലിദ്‌ അറയ്‌ക്കല്‍ പറഞ്ഞു.ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ കലാ സാഹിത്യ വിഭാഗമായ ‘തനിമ’ ഐ.ഐ.എ ഹാളില്‍ ഒരുക്കിയ ഇഫ്‌താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു ഖാലിദ്.

ജീര്‍ണ്ണതകള്‍ക്ക്‌ പ്രത്യേക ഇടം കല്‍പിച്ച്‌ കൊടുക്കുക യുക്തി ഭദ്രമല്ല.ജീവിതത്തിലെ ഏത്‌ രംഗത്തും യഥാര്‍ഥ തനിമ നഷ്‌ടപ്പെടുമ്പോള്‍ ജീര്‍ണ്ണത അടിഞ്ഞു കൂടും . വ്യക്തി ഏതു രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവനാണെങ്കിലും സമൂഹത്തെ മറക്കുന്നവനാകരുത്‌.ശുദ്ധമായ താല്‍പര്യങ്ങളായിരിക്കണം അവനെ നയിക്കേണ്ടത്‌.പച്ചനുണ പടച്ചുണ്ടാക്കുന്ന കലാകാരനോട്‌ ബാധ്യതയും ധാര്‍മ്മികതയും പ്രഘോഷിക്കുന്നതില്‍ അര്‍ഥമില്ല.കലാകാരനും മനുഷ്യനാണ്‌.അവന്‍ നന്നായാല്‍ അവനില്‍ നിന്ന്‌ പ്രസരിക്കുന്നതിലും മാറ്റമുണ്ടാകും. ആത്യന്തികമായി സമൂഹത്തിലാണ്‌ മാറ്റമുണ്ടാകേണ്ടത്‌. എല്ലാ ശിലയിലും ശില്‍പമുണ്ട്‌.കലാകാരന്റെ കണ്ണിലാണ്‌ ഇത് പതിയ്ന്നത്‌.ആവശ്യമില്ലാത്തവ കൊത്തിക്കളയുമ്പോള്‍ അവശേഷിക്കുന്നതാണ്‌ ശുദ്ധമായ കലാശില്‍പം. ജീവിതത്തിലെ സകല മേഖലകളിലും ഈ ശുദ്ധീകരണം നടക്കേണ്ടതുണ്ട്‌.

ജീര്‍ണ്ണതകളെ അരിഞ്ഞ് കളയുക തനിമയാര്‍ന്നതിനെ തെളിയിച്ചെടുക്കുക. കലാ സാഹിത്യ രംഗത്തെ തനിമയാര്‍ന്ന ചിത്രം രൂപപ്പെടുത്തുക എന്ന ദൌത്യമാണ്‌ തനിമ കലാ സാഹിത്യ വേദിയുടെ കര്‍മ്മ പഥം ഖാലിദ് വിശദീകരിച്ചു.

തനിമ കലാ സാഹിത്യവേദിയുടെ ഡയറക്‌ടര്‍ അസീസ്‌ മഞ്ഞിയില്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ തനിമയുടെ സഹകാരികളും സഹചാരികളും ദോഹയിലെ കലാ സാഹിത്യ രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

1 comment:

Unknown said...

സമൂഹത്തില്‍ കലാ സാഹിത്യ വിഭാഗങ്ങളില്‍ വിഹരിക്കുന്നവര്‍ക്ക്‌ മാത്രമായി മാറ്റി വയ്‌ക്കേണ്ട ബാധ്യതകള്‍ ഒന്നും ഇല്ല.ഈ പ്രപന്ചത്തോടും അധിവാസ വ്യവസ്ഥയോടും ഉള്ള ബാധ്യതയില്‍ നിന്ന്‌ ആരേയും ഒഴിച്ചു നിര്‍ത്തുക സാധ്യമല്ല. തനിമ കലാ സാഹിത്യവേദിയുടെ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ ഖാലിദ്‌ അറയ്‌ക്കല്‍ പറഞ്ഞു.ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ കലാ സാഹിത്യ വിഭാഗമായ ‘തനിമ’ ഐ.ഐ.എ ഹാളില്‍ ഒരുക്കിയ ഇഫ്‌താര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു ഖാലിദ്.