Tuesday, August 31, 2010

ത്തര്‍ സര്‍ക്കാരിന്റെ ഇന്ത്യന്‍ അരി വര്‍ഷാവസാനം


ദോഹ: ഖത്തര്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള ഹസദ് ഭക്ഷ്യ കമ്പനി ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച അരി ഈ വര്‍ഷാവസാനത്തോടെ ഖത്തര്‍ വിപണിയിലെത്തും. ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹസദ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

ഇന്ത്യന്‍ അരിക്ക് പുറമെ ആസ്‌ത്രേലിയയില്‍ ഉല്‍പാദിപ്പിച്ച ഗോതമ്പും ഇക്കൊല്ലം വിപണിയിലെത്തുമെന്ന് ഹസദ് ചെയര്‍മാന്‍ നാസില്‍ മുഹമ്മദ് അല്‍ ഹാജ്‌രി അറിയിച്ചു. രണ്ട് മാസത്തിനകം ബ്രിസീലിലെ പഞ്ചസാര കമ്പനി വാങ്ങാന്‍ ഹസദിന് പരിപാടിയുണ്ട്.

പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ ഉല്‍പാദനശേഷിയുള്ളതാണ് കമ്പനി. ഇതില്‍ നിന്നുള്ള ഉല്‍പാദനത്തില്‍ ഖത്തറിന്റെ ആവശ്യം കഴിഞ്ഞ് മിച്ചം വരുന്നത് കയറ്റുമതി ചെയ്യും. ബ്രസീലില്‍ പൗള്‍ട്രി പദ്ധതി ആരംഭിക്കാനും നീക്കമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

Unknown said...

ഖത്തര്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള ഹസദ് ഭക്ഷ്യ കമ്പനി ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച അരി ഈ വര്‍ഷാവസാനത്തോടെ ഖത്തര്‍ വിപണിയിലെത്തും. ഭക്ഷ്യരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഹസദ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളില്‍ കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.