Monday, August 23, 2010

ഇസ്ലാം പേനയുടെ മതം : വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍


ദോഹ: ഓണം ഒരു നല്ല നാളയെക്കുറിച്ചുള്ള സങ്കല്‍പമാണെങ്കില്‍  ആ നല്ല നാളെയിലേക്ക് വ്യക്തികളെ പാകപ്പെടുത്തലാണ് നോമ്പ്. ഖുര്‍ആനില്‍ വാളിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും എന്നാല്‍ പേനയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും പേനക്ക് പകരം വാള്‍ സംസാരിക്കുമ്പോഴാണ് സമൂഹത്തില്‍ തീവ്രവാദം വളരുന്നതെന്നും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.എഫ്.സി.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ഇഫ്ത്വാര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യക്തിയുടെ ആത്മീയ വിശുദ്ധിമാത്രമല്ല സമൂഹത്തിലെ അശരണരുടെയും പാവപ്പെട്ടവരുടെയും അഭിവൃദ്ധികൂടി നോമ്പിന്റെ ലക്ഷ്യമാണ്. നോമ്പ് ജീവിതത്തിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. നിയന്ത്രണങ്ങളില്ലാത്ത പരിധിവിട്ട സ്വാതന്ത്യ്രം അപരന്റെ സ്വാതന്ത്യ്രത്തില്‍ കൈവെക്കലാണ്. താന്‍ എല്ലാത്തിനെയും നിഷേധിക്കുന്നുവെന്നും സര്‍വതന്ത്രസ്വതന്ത്രരാണെന്നും വാദിക്കുന്നവര്‍ സ്വന്തത്തിന്റെ തന്നെ അടിമയാവുകയാണ്. ദൈവത്തിന്റെ അടിമയാകുമ്പോഴാണ് യഥാര്‍ഥത്തില്‍ നാം സ്വതന്ത്രരാകുന്നത്. 

ഇഫ്ത്വാര്‍ സംഗമത്തില്‍ ദോഹയിലെ മാധ്യമപ്രവര്‍ത്തകരും വിവിധ സാംസ്കാരിക സംഘടനാ നേതാക്കളും പങ്കെടുത്തു. എഫ്.സി.സി ഡയറക്ടര്‍ ഹമീദ് വാണിയമ്പലം സ്വാഗതം പറഞ്ഞു

1 comment:

Unknown said...

ഓണം ഒരു നല്ല നാളയെക്കുറിച്ചുള്ള സങ്കല്‍പമാണെങ്കില്‍ ആ നല്ല നാളെയിലേക്ക് വ്യക്തികളെ പാകപ്പെടുത്തലാണ് നോമ്പ്. ഖുര്‍ആനില്‍ വാളിനെക്കുറിച്ച് പരാമര്‍ശമില്ലെന്നും എന്നാല്‍ പേനയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും പേനക്ക് പകരം വാള്‍ സംസാരിക്കുമ്പോഴാണ് സമൂഹത്തില്‍ തീവ്രവാദം വളരുന്നതെന്നും ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.എഫ്.സി.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്ത്വാര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.