Monday, August 30, 2010

ത്യാഹിത വിഭാഗത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ;ഹമദ് ആശുപത്രിയിലെ തിരക്കിന് പരിഹാരമാകും.


ദോഹ: ഹമദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സ്‌പെഷലിസ്റ്റ് ഡോ. വലീദ് അബൂ ജലാല അിറിയിച്ചു. എന്നാല്‍ , എത്ര ഡോക്ടര്‍മാരെ കൂടുതലായി നിയമിക്കുമെന്നോ എപ്പോള്‍ നിയമിക്കുമെന്നോ വ്യക്തമല്ല.

അത്യാഹിതവിഭാഗത്തില്‍ പ്രതിദിനം 1500 മുതല്‍ 1800 വരെ രോഗികള്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. ഡോക്ടര്‍മാരുടെ കുറവ് കാരണം റമദാനില്‍ പ്രത്യേകിച്ചും രാത്രിയില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണെന്ന് രോഗികള്‍ പരാതിപ്പെടുന്നു.

തൊഴിലാളികളായ രോഗികള്‍ കൃത്യമായ രേഖകള്‍ തരപ്പെടുത്താത്തതും അടിയന്തിര ചികില്‍സ ആവശ്യമില്ലാതെ തന്നെ ഈ വിഭാഗത്തെ സമീപിക്കുന്നതും തിരക്ക് കൂടാന്‍ കാരണമാകുന്നുണ്ട്.

1 comment:

Unknown said...

ഹമദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ അനുഭവപ്പെടുന്ന തിരക്ക് പരിഗണിച്ച് ഡോക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി സ്‌പെഷലിസ്റ്റ് ഡോ. വലീദ് അബൂ ജലാല അിറിയിച്ചു. എന്നാല്‍ , എത്ര ഡോക്ടര്‍മാരെ കൂടുതലായി നിയമിക്കുമെന്നോ എപ്പോള്‍ നിയമിക്കുമെന്നോ വ്യക്തമല്ല.