Saturday, August 21, 2010

ഖത്തറില്‍ ഓണ വിപണി സജീവമായി

ദോഹ: ഖത്തറില്‍ ഓണ വിപണി സജീവമായി. ഓണത്തിനാവശ്യമായ എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഖത്തറിലെ പ്രമുഖ വ്യാപരസ്ഥാപനങ്ങളെല്ലാം ഇതിനകം എത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ചമുതല്‍ ഓണക്കച്ചവടം ചൂടുപിടിച്ചുതുടങ്ങിയതായാണ് വ്യാപാരികള്‍ പറയുന്നത്. ഉപഭോക്താക്കള്‍ക്കായി വിലക്കുറവും സമ്മാനങ്ങളും പ്രത്യേക കിറ്റുകളുമൊക്കെയാണ് പല സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരുക്കിയിരിക്കുന്നത്.

ഓണം റമദാനിലെത്തിയതും അവധിക്കാലം ആഘോഷിക്കാന്‍ പല പ്രവാസികുടുംബങ്ങളും നാട്ടിലേക്ക് പോയതും മുന്‍വര്‍ഷത്തെപ്പോലെ ഇത്തവണയും കച്ചവടത്തെ ചെറുതായി ബാധിച്ചിട്ടുണ്ട്. എങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഓണം കഴിഞ്ഞും ആഘോഷങ്ങള്‍ നീളുന്നതും പെരുന്നാള്‍ കഴിയുന്നതേയാടെ കുടുംബങ്ങള്‍ മടങ്ങിയെത്തുന്നതും വിപണിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. നാട്ടിലെ ഓണത്തിന്റെ പൊലിമ ഒട്ടുംകുറയ്ക്കാതെ തന്നെ ഇവിടെയും ആഘോഷമൊരുക്കാനുള്ള വിഭവങ്ങളെല്ലാം വിപണിയില്‍ ലഭ്യമാണ്.

ഓണപ്പുടവ, കസവുമുണ്ട്, ജുബ്ബ, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, പൂക്കളമിടാന്‍ വിവിധയിനം പൂക്കള്‍, ശര്‍ക്കരവരട്ടി, കായവറുത്തത്. ചക്കവറുത്തത്, പാലട, ശര്‍ക്കര, തൈര്മുളക്, വിവിയിനം പാസയക്കിറ്റുകള്‍, റെഡിമെയ്ഡ് പായസം, അച്ചാറുകള്‍, പപ്പടം, പഴം, സാമ്പാറിനാവശ്യമായ സാധനങ്ങള്‍, ഇഞ്ചിപ്പുളി എന്നിവയുടെയെല്ലാം വിപുലമായ ശേഖരമാണ് പല വ്യാപരസ്ഥാപനങ്ങളും ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ ചില സൂപ്പര്‍മാര്‍ക്കറ്റുകള്‍ തങ്ങളുടേതുമാത്രമായും ഏതാനും ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയിട്ടുണ്ട്.

2 comments:

നിസ്സാരന്‍ said...

ആശംസകള്‍

Unknown said...

ഖത്തറില്‍ ഓണ വിപണി സജീവമായി. ഓണത്തിനാവശ്യമായ എല്ലാത്തരം ഉല്‍പ്പന്നങ്ങളും ഖത്തറിലെ പ്രമുഖ വ്യാപരസ്ഥാപനങ്ങളെല്ലാം ഇതിനകം എത്തിച്ചിട്ടുണ്ട്. വ്യാഴാഴ്ചമുതല്‍ ഓണക്കച്ചവടം ചൂടുപിടിച്ചുതുടങ്ങിയതായാണ് വ്യാപാരികള്‍ പറയുന്നത്. ഉപഭോക്താക്കള്‍ക്കായി വിലക്കുറവും സമ്മാനങ്ങളും പ്രത്യേക കിറ്റുകളുമൊക്കെയാണ് പല സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളും ഒരുക്കിയിരിക്കുന്നത്.