ദോഹ : ഈദുല്‍ പിത്തര്‍ പ്രമാണിച്ച് ഖത്തര്‍ സഫാരി മാള്‍ പ്രായോജകരാവുന്ന ‘അറേബ്യന്‍ ഡ്രീംസ്’ സെപ്റ്റമ്പര്‍ 16 ആം തിയതി,രാത്രി 8.30 ന് ദോഹാ സിനിമയില്‍ അരങ്ങേറുന്നു. പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത- നൃത്ത- വിനോദ പരിപാടിയുടെ മുഖ്യ ആകര്‍ഷണം നടന്‍ സുരേഷ്‌ഗോപിയാണ്.ഗായകരും കോമഡി കലാകാരന്മാരും നര്‍ത്തകരുമടങ്ങുന്ന സംഘം ആകര്‍ഷകമായ പരിപാടികളും കാഴ്ചവെക്കും.
നാദിര്‍ഷാ, ഗായികമാരായ ജ്യോല്‍സന, റിമി ടോമി, ജീവന്‍ ടി.വിയിലെ ‘ഇളയനിലാ’ ഫെയിം പ്രദീപ് ബാബു, മാപ്പിളപ്പാട്ടുകാരന്‍ ആബിദ് കണ്ണൂര്‍ എന്നിവര്‍ മെലഡിയുടെയും ഫാസ്റ്റ് ഗാനങ്ങളുടെയും അരങ്ങൊരുക്കും.
മനോജ് ഗിന്നസ്, ‘അയ്യപ്പ’ ബൈജു, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ കോമഡി ഷോയുമുണ്ട്.
കൃഷ്ണപ്രഭയാണ് നൃത്തസംഘത്തിന് നേതൃത്വം നല്‍കുന്നത്. തെന്നിന്ത്യന്‍ സിനിമാതാരം മുക്ത, ‘നീലാംബരി’ എന്ന ചിത്രത്തിലെ വിദ്യ എന്നിവരും അണിനിരക്കുന്ന ഈ ഷോയുടെ സംവിധായകന്‍ നസീര്‍ മുട്ടവും നിര്‍മാതാവ് മോഹന്‍ദാസുമാണ്.

പരിപാടിയില്‍ നിന്നു ലഭിക്കുന്ന ലാഭത്തിന്‍റെ വിഹിതം അന്തരിച്ച പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തിനും അതുപോലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കലാകാരന്മാരെ സഹായിക്കാനുമായാണ് ഉപയോഗിക്കുക.കൂടുതല്‍ വിവരങ്ങള്‍ക്ക് 55317921 എന്ന നമ്പറില്‍ ബന്ധപ്പെടാം.
1 comment:
ഈദുല്‍ പിത്തര്‍ പ്രമാണിച്ച് ഖത്തര്‍ സഫാരി മാള്‍ പ്രായോജകരാവുന്ന ‘അറേബ്യന്‍ ഡ്രീംസ്’ സെപ്റ്റമ്പര്‍ 16 ആം തിയതി,രാത്രി 8.30 ന് ദോഹാ സിനിമയില്‍ അരങ്ങേറുന്നു. പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീത- നൃത്ത- വിനോദ പരിപാടിയുടെ മുഖ്യ ആകര്‍ഷണം നടന്‍ സുരേഷ്‌ഗോപിയാണ്.ഗായകരും കോമഡി കലാകാരന്മാരും നര്‍ത്തകരുമടങ്ങുന്ന സംഘം ആകര്‍ഷകമായ പരിപാടികളും കാഴ്ചവെക്കും.
Post a Comment