Wednesday, September 1, 2010

വിദേശരാജ്യത്ത് വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമൊരുണം : സി.കെ മേനോന്‍


ദോഹ: പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ബില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ അഡ്വ. പത്മശ്രീ സി.കെ മേനോന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ള പ്രവാസികള്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുന്നുള്ളൂ എന്നത് ബില്ലിന്റെ പോരായ്മയാണ്. ഈ ഇലക്‌ട്രോണിക് യുഗത്തില്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പ്രവാസികള്‍ക്ക് വിദേശരാജ്യത്ത് നിന്ന് തന്നെ വോട്ടവകാശം വിനിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരമൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും മേനോന്‍ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ അംഗീകരികപ്പെട്ടിരിക്കുന്നത്. രാജ്യം തനിക്ക് പത്മശ്രീ നല്‍കി ആദരിച്ചപ്പോഴുണ്ടായതുപോലുള്ള സന്തോഷമാണ് ഈ വേളയില്‍ അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു..

ബില്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ച പ്രധാനമന്ത്രിയെയും സോണിയ ഗാന്ധിയെയും പ്രവാസികാര്യമന്ത്രി വയലാര്‍ രവിയെയും അദ്ദേഹം അഭിനന്ദിച്ചു.

1 comment:

Unknown said...

പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ബില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ അഡ്വ. പത്മശ്രീ സി.കെ മേനോന്‍ പറഞ്ഞു.