Wednesday, September 1, 2010

വോഡഫോണ്‍ വിളിക്കൂ കൈനിറയെ സമ്മാനം നേടൂ


ദോഹ: വേള്‍ഡ് കോളിംഗ് ക്ലബ്ബ് പ്രൊമോഷന്റെ ഭാഗമായി വോഡഫോണ്‍ ഖത്തര്‍ വരിക്കാര്‍ക്ക് പുതിയ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ഓരോ ആഴ്ചയും 1001 പേരെ വിജയികളായി തെരഞ്ഞെടുക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആഴ്ചതോറും നറുക്കെടുപ്പില്‍ വിജയിക്കുന്ന ആയിരം പേര്‍ക്ക് 20 റിയാല്‍ വീതം ക്രെഡിറ്റും ഒരാള്‍ക്ക് പതിനായിരം റിയാലും സമ്മാനമായി ലഭിക്കും. ഡിസംബര്‍ 31 വരെയാണ് ഈ പദ്ധതിയുടെ കാലാവധി. വിദേശരാജ്യങ്ങളിലേക്ക് വിളിക്കുന്നവരെയാണ് പ്രതിദിന നറുക്കെടുപ്പിന് പരിഗണിക്കുക. ഇങ്ങനെ സംസാരിക്കുന്ന ഓരോ മിനിറ്റും ഓരോ എന്‍ട്രിയായാണ് നറുക്കെടുപ്പിന് പരിഗണിക്കുന്നത്. 15 മിനിറ്റ് വിദേശത്തേക്ക് വിളിച്ചാല്‍ 15 എന്‍ട്രികള്‍ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും.

ആഴ്ചയില്‍ ഏഴ് പേര്‍ക്ക് പതിനായിരം റിയാല്‍ വീതം നല്‍കുന്ന സമ്മാനപദ്ധതി ആഗസ്റ്റ് 31ഓടെ അവസാനിച്ചതായി വോഡഫോണ്‍ അധികൃതര്‍ അറിയിച്ചു. ഈ പദ്ധതിയില്‍ 90 വിജയികള്‍ക്കായി ഒമ്പത്‌ലക്ഷം റിയാലും 155740 റിയാലിന്റെ സൗജന്യ ക്രെഡിറ്റും സമ്മാനമായി നല്‍കിയതായി മാര്‍ക്കറ്റിംഗ് കമ്യൂണിക്കേഷന്‍സ് തലവന്‍ ഫിറോസ് ബോററ്റ് അറിയിച്ചു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

വേള്‍ഡ് കോളിംഗ് ക്ലബ്ബ് പ്രൊമോഷന്റെ ഭാഗമായി വോഡഫോണ്‍ ഖത്തര്‍ വരിക്കാര്‍ക്ക് പുതിയ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ഓരോ ആഴ്ചയും 1001 പേരെ വിജയികളായി തെരഞ്ഞെടുക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.