Friday, September 10, 2010

പെരുന്നാള്‍ നിലാവ് ഞായറാഴ്ച്ച


ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് സ്യഹ്യദസംഗമവും ഇശല്‍ വിരുന്നും സെപ്റ്റംബര്‍ 12 (ഞായര്‍ ) ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം 6:30 ന് ഡി റിംഗ് റോഡിലെ മാളിനു പിന്‍വശമുളള ഖത്തര്‍ ചാരിറ്റി ഹാളിലാണ് പരിപാടി. ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍ ആന്റ് റിസോഴ്സ് ഡവലപ്പ്മെന്റ് ഡയരക്ടര്‍ ഖാലിദ് അഹ്മദ് ഫഖ്റു പരിപാടി ഉദ്ഘാടനം ചെയ്യും.

സൌഹ്യദ സംഗമത്തില്‍ ദോഹയിലെ സമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. നാദിര്‍ അബ്ദുല്‍സ്സലാമും സംഘവും ഒരുക്കുന്ന ഇശല്‍വിരുന്നില്‍ അന്‍ഷാദ് ത്യശ്ശൂര്‍ , റിയാസ് കരിയാട്, സലീം പാവറട്ടി, നസീര്‍ ദേവര്‍കോവില്‍ , നിസ്ത്താര്‍ ഗുരുവായൂര്‍ തുടങ്ങിയ ദോഹയിലെ പ്രമുഖ ഗായകര്‍ അണിനിരക്കും.

1 comment:

Unknown said...

ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് സ്യഹ്യദസംഗമവും ഇശല്‍ വിരുന്നും സെപ്റ്റംബര്‍ 12 (ഞായര്‍ ) ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.