Sunday, September 19, 2010

വേണുനാഗവള്ളി,സ്വര്‍ണ്ണലത അനുസ്മരണം സംഘടിപ്പിച്ചു.


ദോഹ : അകാലത്തില്‍ വിടപറഞ്ഞ നടനും സംവിധായകനുമായ വേണുനാഗവള്ളിയും ഗായിക സ്വര്‍ണ്ണലതയും മലയാള ചലചിത്രലോകത്തില്‍ വലിയ ഒരു വിടവാണ് ഉണ്ടാക്കിയെന്ന് സംസ്കാര ഖത്തര്‍ സംഘടിപ്പിച്ച അനുസ്മരണയോഗം അഭിപ്രായപ്പെട്ടു.

വെള്ളിത്തിരയില്‍ അതിസാധാരണ ശൈലിയില്‍ സംസാരിക്കുകയും പെരുമാറുകയും എന്നതായിരുന്നു വേണു നാഗവള്ളിയുടെ രീതിയെന്നും അതുകൊണ്ടു തന്നെ രോഗമൂര്‍ച്ഛയുടെ പൊറുതിയിലും തെളിഞ്ഞ മനസ്സോടെ മാധ്യമങ്ങളോട് ആശയവിനിമയം നടത്തിയിരുന്ന ആ സജീവതയെ എത്ര അംഗീകരിച്ചാലും മതിയാകില്ലെന്ന്‌ ജീവിച്ച ഒരു സാധാരണക്കാരനായിരുന്നുവെന്ന് വേണു നാഗവള്ളി അനുസ്മരണ സന്ദേശത്തില്‍ അഡ്വ.അബൂബക്കര്‍ അനുസ്മരിച്ചു

സ്വര്‍ണലതയെന്ന ഗായിക മലയാളത്തില്‍ പാടിയത് വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രമേയുള്ളുവെങ്കിലും ഈ മലയാളി ഗായികയുടെ ശബ്ദം മലയാളം - തമിഴ് ഗാനങ്ങളിലൂടെ എന്നും ഈ ലോകത്തിന്റെ എല്ലാ കോണുകളിലും മുഴങ്ങി നില്‍ക്കുമെന്നും,മലയാളചിത്രങ്ങളായ തെങ്കാശിപ്പട്ടണത്തിലെ `കടമിഴിയില്‍ കമലദളം’, വര്‍ണപ്പകിട്ടിലെ `മാണിക്യക്കല്ലായി മേഞ്ഞുമെനഞ്ഞു’, പഞ്ചാബി ഹൗസിലെ `ബല്ലാ ബല്ലാ ബല്ലാ ഹേ’, രാവണപ്രഭുവിലെ `പൊട്ടുകുത്തെടീ പുടവചുറ്റടീ’, നമ്മളിലെ `കാത്തുകാത്തൊരു മഴയത്ത്‌’ അതു പോലെ തമിഴില്‍ കാതലനിലെ 'മുക്കാല മുക്കാബല‘, ബോംബെയിലെ 'കുച്ച് കുച്ച് രാക്കമ്മ പൊണ്ണുവേണം‘, ജന്റില്‍മാനിലെ 'ഉസ്ലാംപട്ടി പെണ്‍കുട്ടി‘ എന്നീ ഗാനങ്ങള്‍ ഒരിക്കലും ആര്‍ക്കും മറക്കുവാന്‍ കഴിയില്ലെന്നും സ്വര്‍ണലത അനുസ്മരണ സന്ദേശത്തില്‍ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അനുസ്മരിച്ചു.

അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വി കെ എം കുട്ടി,കെ പി എം കോയ,നബീല്‍ ,സുധീര്‍ ,നസീര്‍ കാട്ടിലാന്‍ , റഫീഖ് പുന്നയൂര്‍കുളം എന്നിവര്‍ സംസാരിച്ചു.

1 comment:

Unknown said...

അകാലത്തില്‍ വിടപറഞ്ഞ നടനും സംവിധായകനുമായ വേണുനാഗവള്ളിയും ഗായിക സ്വര്‍ണ്ണലതയും മലയാള ചലചിത്രലോകത്തില്‍ വലിയ ഒരു വിടവാണ് ഉണ്ടാക്കിയെന്ന് സംസ്കാര ഖത്തര്‍ സംഘടിപ്പിച്ച അനുസ്മരണയോഗം അഭിപ്രായപ്പെട്ടു.