Monday, September 6, 2010

ത്തറില്‍ ഈദുല്‍ ഫിത്വര്‍ അവധി നാളെ



ദോഹ: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍ , സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രഖ്യാപിച്ച അവധി നാളെ (സെപ്റ്റമ്പര്‍ 7,ചൊവ്വ) തുടങ്ങും. ഈ മാസം 16 വരെയാണ് ദിവാന്‍ അമീരി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്ക് ശേഷം 19 മുതലായിരിക്കും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഇതര ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്, ഖത്തര്‍ എക്‌സ്‌ചേഞ്ച് എന്നിവക്ക് മൂന്നുദിവസമാണ് അവധി. ഇത് സംബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറാണ് ഉത്തരവ് പുറപ്പെടുവിക്കുക. വാരാന്ത്യ അവധി ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫലത്തില്‍ 12 ദിവസത്തെ അവധി ലഭിക്കും.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് രാജ്യത്തെ വിവിധ മന്ത്രാലയങ്ങള്‍ , സര്‍ക്കാര്‍ , പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രഖ്യാപിച്ച അവധി നാളെ തുടങ്ങും. ഈ മാസം 16 വരെയാണ് ദിവാന്‍ അമീരി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തുടര്‍ന്ന് വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധിക്ക് ശേഷം 19 മുതലായിരിക്കും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുക.