
ദോഹ: വേനലവധിക്ക് ശേഷം രാജ്യത്തെ സര്‍ക്കാര്‍ , സ്വതന്ത്ര, സ്വകാര്യ സ്‌കൂളുകള്‍ ഇന്ന് (സെപ്റ്റമ്പര്‍ 19 ഞായര്‍ )തുറന്നു. എന്നാല്‍ സര്‍ക്കാര്‍ , സ്വതന്ത്ര സ്‌കൂളുകളില്‍ ജീവനക്കാര്‍ ഇന്ന് മുതല്‍ ഹാജരാകണമെങ്കിലും അടുത്ത ആഴ്‌ച്ചയില്‍ മാത്രമേ ക്ലാസുകള്‍ ആരംഭിക്കൂ. പക്ഷെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇന്ന് തന്നെ ക്ലാസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
വേനലവധിക്കായി ജൂലൈ മധ്യത്തോടെയാണ് സ്‌കൂളുകള്‍ അടച്ചത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയനവര്‍ഷത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പല സ്‌കൂളുകളിലും ഭരണ വിഭാഗം ജീവനക്കാരും അധ്യാപകരും ജോലിക്കെത്തി തുടങ്ങിയിട്ടുണ്ട്. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ , ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ , ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ , ബിര്‍ള പബ്ലിക് സ്‌കൂള്‍ , ഭവന്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവയാണ് ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകള്‍ .
സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അധ്യയനവര്‍ഷത്തിന്റെ കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി 13 മുതല്‍ 24 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. രണ്ടാം സെമസ്റ്റര്‍ ഫെബ്രുവരി 28ന് ആരംഭിക്കും. വിദ്യര്‍ഥികളുടെ അധ്യയനവര്‍ഷം ജൂലൈ ഏഴിനും ജീവനക്കാരുടേത് 21നും അവസാനിക്കും. ഈ അധ്യയനവര്‍ഷത്തില്‍ 12 അര്‍ധ സ്വതന്ത്ര സ്‌കൂളുകള്‍ക്ക് കൂടി സ്വതന്ത്ര സ്‌കൂളുകളുടെ പദവി ലഭിക്കും.
ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസസമ്പ്രദായം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചവയാണ് സ്വതന്ത്ര സ്‌കൂളുകള്‍ . സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലുമായുള്ള കരാറിന് വിധേയമായി സ്വയംഭരണാവകാശവും നല്‍കിയിട്ടുണ്ട്.
1 comment:
വേനലവധിക്ക് ശേഷം രാജ്യത്തെ സര്‍ക്കാര്‍ , സ്വതന്ത്ര, സ്വകാര്യ സ്‌കൂളുകള്‍ ഇന്ന് (സെപ്റ്റമ്പര്‍ 19 ഞായര്‍ )തുറന്നു. എന്നാല്‍ സര്‍ക്കാര്‍ , സ്വതന്ത്ര സ്‌കൂളുകളില്‍ ജീവനക്കാര്‍ ഇന്ന് മുതല്‍ ഹാജരാകണമെങ്കിലും അടുത്ത ആഴ്‌ച്ചയില്‍ മാത്രമേ ക്ലാസുകള്‍ ആരംഭിക്കൂ. പക്ഷെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇന്ന് തന്നെ ക്ലാസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
Post a Comment