Wednesday, October 20, 2010

ഴ്‌സറി സ്‌കൂളുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരുന്നു

ദോഹ: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരുന്നു. സ്‌കുളുകള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.

നഴ്‌സറി സ്‌കൂളുകള്‍ക്ക് അനുമതി നല്‍കല്‍ ‍, മേല്‍ നോട്ടം എന്നിവയുടെ ചുമതല ഇനിമുതല്‍ സമൂഹിക ക്ഷേമ മന്ത്രാലയത്തിനായിരിക്കും. മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ വികസന വകുപ്പ് സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലുമായി സഹകരിച്ചായിരിക്കും നഴ്‌സറി സ്‌കൂളുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കകയെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

സ്‌കുളുകളുടെ പാഠ്യപദ്ധതി, കുട്ടികളുടെ പ്രായം, കെട്ടിട സൗകര്യങ്ങള്‍ ‍, അധ്യാപകരുടെ നിലവാരം തുടങ്ങിയ കാര്യങ്ങളെല്ലാം മന്ത്രാലയം വിശദമായി പരിശോധിക്കും.ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പുതിയ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കൂ. ആഴ്ചയില്‍ ഒരു തവണയെങ്കിലും മന്ത്രാലയം ഉദ്യോഗസ്ഥര്‍ നഴ്‌സറി സ്‌കൂളുകളില്‍ പരിശോധന നടത്തും.

പുതിയ നിയമങ്ങള്‍ നിലവില്‍ വന്നാലും നിലവിലുളള ചട്ടങ്ങളിലും വ്യവസ്ഥകളിലും മാറ്റമുണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 57 നഴ്‌സറി സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്.

1 comment:

Unknown said...

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സറി സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി പുതിയ നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരുന്നു. സ്‌കുളുകള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം.