
ദോഹ : രണ്ടാം മാറാട് കലാപക്കേസിലെ പ്രതി കണ്ണൂര്‍ കല്ലുവിട നിസാമുദ്ദീന്‍ അറസ്റ്റിലായി.പ്രതി പട്ടികയില്‍ ഇയാള്‍ 128 ആം സ്ഥാനത്താണ്.ഖത്തറില്‍ നിന്നു മടങ്ങും വഴി ഇന്നു രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തത്.
സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. പ്രതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി.
വിമാനത്താവളത്തില്‍ രേഖകള്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്കു സംശയം തോന്നിയതാണ് നിസാമുദീന്റെ അറസ്റ്റിനു വഴി വച്ചത്. മാറാടു കലാപത്തിനു ശേഷം ഇയാള്‍ക്കൊപ്പം വിദേശത്തേക്കു കടന്ന നസറുദീന്‍ എന്നയാള്‍ ഇന്നലെ കോഴിക്കോട് സി ജെ എം കോടതിയില്‍ എത്തി കീഴടങ്ങിയിരുന്നു.
1 comment:
രണ്ടാം മാറാട് കലാപക്കേസിലെ പ്രതി നിസാമുദ്ദീന്‍ അറസ്റ്റിലായി. ഖത്തറില്‍ നിന്നു മടങ്ങും വഴി ഇന്നു രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തത്.
Post a Comment