Saturday, October 16, 2010

ത്തര്‍ കേരളീയത്തിന് ഉജ്വല തുടക്കം

ദോഹ: തീ പാറുന്ന കായിക പോരാട്ടങ്ങള്‍ക്ക് വേദിയാകാറുള്ള നഗരത്തിലെ അല്‍ അറബ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാവിലെ ആയിരത്തിലധികം കുരുന്നു പ്രതിഭകള്‍ പങ്കെടുത്ത കലാ സാഹിത്യ മല്‍സരത്തോടെ ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ആറാം വാര്‍ഷികം ഖത്തര്‍ കേരളീയത്തിന് ആവേശ്വോജ്ജ്വലമായ തുടക്കം.

പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കരുണാകരന്‍ പേരാമ്പ്ര മല്‍സരം ഉദ്ഘാടനം ചെയ്തു. മലയാളി വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ മല്‍സര പരിപാടികളില്‍ പങ്കെടുക്കാന്‍ അതിരാവിലെ മുതല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഒഴുക്കായിരുന്നു. നഴ്സറി ക്ളാസ് മുതല്‍ 12ആം ക്ളാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 5 കാറ്റഗറികളിലായി പെയിന്റിംഗ്, കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കവിതാ രചന, പദ്യം ചൊല്ലല്‍ , മോണോ ആക്ട്, ഗദ്യ പാരായണം എന്നീ ഇനങ്ങളിലായിരുന്നു മല്‍സരം. അടുത്ത വെള്ളിയാഴ്ചയും തുടരും.

കേരളത്തിന്റെ പൈതൃകവും സംസ്കാരവും ഓര്‍മപ്പെടുത്തുന്നതും മലയാള ഭാഷയെ ശക്തിപ്പെടുത്തുന്നതിനും ഉതകുംവിധം മല്‍സര പരിപാടികള്‍ സംവിധാനിച്ചത് മല്‍സരങ്ങള്‍ക്ക് വ്യതിരിക്തതയും ഗാംഭീര്യവും നല്‍കി. കുട്ടികളില്‍ സാമൂഹികവും പാരിസ്ഥിതികവുമായ അവബോധം സൃഷ്ടിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. വിദ്യാര്‍ഥികള്‍ സ്വതന്ത്രമായി തെരഞ്ഞെടുത്ത വിഷയങ്ങളും ആനുകാലിക സാമുഹ്യ വിമര്‍ശനങ്ങളായിരുന്നു. വിദ്യാഭ്യാസത്തിന്റെ അമിതഭാരം, അവശതകൊണ്ട് അറിവ് നിഷേധിക്കപ്പെടുന്നത്, പുറന്തള്ളപ്പെടുന്ന വൃദ്ധമാതാപിതാക്കള്‍ തുടങ്ങിയ അര്‍ഥവത്തായ വിഷയങ്ങള്‍ ഭാവാഭിനയത്തിന്റെ വിഷയമായി.

മല്‍സരങ്ങള്‍ക്ക് അബ്ദുല്‍ ലത്തീഫ് വി.പി, അബദുല്‍ ജലീല്‍ , സി.ആര്‍ . മനോജ്, എസ്. രാധാകൃഷ്ണന്‍ ‍, ശശിധരന്‍ ‍, മുഹമ്മദലി ശാന്തപുരം, അശ്കര്‍ ‍, ജബ്ബാര്‍ , അബുല്ലൈസ്, ഖാലിദ് കല്ലൂര്‍ , നഈം, ഇബ്രാഹിം കോട്ടക്കല്‍ , അബ്ദുറഹ്മാന്‍ കാവില്‍ , ബാസിത് ഖാന്‍ , എം.ടി. ഇസ്മാഈല്‍ , സി. അബൂബക്കര്‍ , റസാഖ് കാരാട്ട്, സലീം, മുഹമ്മദ് കുഞ്ഞി, പി.എം. റഷീദലി, ഹൈദരലി, അംബിക ഉണ്ണി, സലീന സുധീര്‍ ‍, ഫൌസിയ റഷീദ്, സോമന്‍ പൂക്കാട്, സൈലേഷ്, ഖാലിദ് അറക്കല്‍ , ഫൈസല്‍ അബൂബക്കര്‍ , ശോഭാ നായര്‍ ‍, നഹ്യ നസീര്‍ ‍, റജീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

1 comment:

Unknown said...

തീ പാറുന്ന കായിക പോരാട്ടങ്ങള്‍ക്ക് വേദിയാകാറുള്ള നഗരത്തിലെ അല്‍ അറബ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാവിലെ ആയിരത്തിലധികം കുരുന്നു പ്രതിഭകള്‍ പങ്കെടുത്ത കലാ സാഹിത്യ മല്‍സരത്തോടെ ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ആറാം വാര്‍ഷികം ഖത്തര്‍ കേരളീയത്തിന് ആവേശ്വോജ്ജ്വലമായ തുടക്കം.