Sunday, October 17, 2010

ത്തറിലെ വീട്ടുജോലിക്കാര്‍ക്ക് പുതിയ നിയമം പരിഗണനയില്‍ .

ദോഹ: ഖത്തറില്‍ വീട്ടുജോലിക്കാര്‍ക്കു സേവനാനന്തര ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ നിയമം വരുന്നു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രാദേശിക മാനവശേഷി ഏജന്‍സിയുടെ ഭാഗമായവര്‍ക്കു മാത്രമെ വീട്ടുജോലിക്ക് അനുവാദമുള്ളു. പുതിയ നിയമപ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ നിര്‍ബന്ധമായും തൊഴില്‍ കരാറില്‍ ഒപ്പുവച്ചിരിക്കണം.

കരാറു വഴി തൊഴിലുടമകളും തൊഴിലാളികളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണുകയാണു ലക്ഷ്യം. കരാറില്‍ വീട്ടുജോലിക്കാരുടെ വാര്‍ഷിക ലീവ്, ആഴ്ചതോറുള്ള ലീവ്, ജോലി സമയം, ശമ്പളം എന്നിവയെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. ചികില്‍സാ സൌകര്യങ്ങള്‍ക്കു പുറമെ നാട്ടില്‍ വര്‍ഷത്തില്‍ പോകാനുള്ള വിമാന ടിക്കറ്റും തൊഴിലുടമ നല്‍കണം. പുതിയ നിയമം പ്രത്യേക കമ്മിറ്റിയുടെ പരിഗണനയിലാണ്.

1 comment:

Unknown said...

ഖത്തറില്‍ വീട്ടുജോലിക്കാര്‍ക്കു സേവനാനന്തര ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ നിയമം വരുന്നു. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പ്രാദേശിക മാനവശേഷി ഏജന്‍സിയുടെ ഭാഗമായവര്‍ക്കു മാത്രമെ വീട്ടുജോലിക്ക് അനുവാദമുള്ളു. പുതിയ നിയമപ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ നിര്‍ബന്ധമായും തൊഴില്‍ കരാറില്‍ ഒപ്പുവച്ചിരിക്കണം.