Tuesday, October 5, 2010

മാപ്പിളപ്പാട്ടിന്റെ തനിമ തിരിച്ചുകൊണ്ടുവരണം : വി.ടി. അബ്ദുല്ലക്കോയ

ദോഹ: മാപ്പിളപ്പാട്ടിനെ അതിന്റെ തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ അഭിപ്രായപ്പെട്ടു. ഐ.ഐ.എ. ഓഡിറ്റോറിയത്തില്‍ മലര്‍വാടി ബാലസംഘം സംഘടിപ്പിച്ച മാപ്പിളപ്പാട്ട് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ എം.ടി. നിലമ്പൂര്‍ ആശംസ നേര്‍ന്നു. കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മൊഹ്‌സിന്‍ കുരിക്കള്‍ , മുഹമ്മദ്കുട്ടി അരീക്കോട്, അബ്ദുല്‍ ജലീല്‍ കുറ്റിയാടി എന്നിവര്‍ നേതൃത്വം നല്‍കി. മലര്‍വാടി കോ-ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് വി.പി. സ്വാഗതവും സെക്രട്ടറി അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മാപ്പിളപ്പാട്ടിനെ അതിന്റെ തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ അഭിപ്രായപ്പെട്ടു. ഐ.ഐ.എ. ഓഡിറ്റോറിയത്തില്‍ മലര്‍വാടി ബാലസംഘം സംഘടിപ്പിച്ച മാപ്പിളപ്പാട്ട് ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.