Saturday, October 2, 2010

ലാതിര്‍ത്തി ലംഘിച്ച രണ്ട് ബോട്ടുകള്‍ പിടികൂടി

ദോഹ: ജലാതിര്‍ത്തി ലംഘിച്ച് ഖത്തര്‍ പ്രവിശ്യയില്‍ പ്രവേശിച്ച രണ്ട് ബോട്ടുകള്‍ തീര അതിര്‍ത്തി സുരക്ഷാ വകുപ്പ് (സിബിഎസ്ഡി) കസ്റ്റഡിയിലെടുത്തു.

പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് ബോട്ടുകള്‍ കണ്ടെത്തുകയായിരുന്നു. ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ മൂര്‍ച്ചയേറിയ ആയുധങ്ങളും ആശയവിനിമയോപാദികളും മുഖംമൂടികളും കണ്ടെത്തി. ഇത് കൂടാതെ ധാരാളം മത്സ്യങ്ങളും ബോട്ടുകളില്‍ കണ്ടെത്തി.

മത്സ്യബന്ധന ഉപകരണങ്ങളൊന്നും കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ ഖത്തറിലെ മത്സ്യബന്ധനബോട്ടുകളെ ആക്രമിച്ച് കൈക്കലാക്കിയ മത്സ്യങ്ങളാണിവയെന്ന നിഗമനത്തിലെത്തുകയായിരുന്നു.

ആറ് പേരടങ്ങുന്ന ബോട്ടുകള്‍ സേന കസ്റ്റഡിയിലെടുത്തു. ബോട്ടിലുണ്ടായിരുന്ന ആറ് പേരെക്കെതിരെ കൂടുതല്‍ അന്വേഷണവും ആരംഭിച്ചു.

1 comment:

Unknown said...

ജലാതിര്‍ത്തി ലംഘിച്ച് ഖത്തര്‍ പ്രവിശ്യയില്‍ പ്രവേശിച്ച രണ്ട് ബോട്ടുകള്‍ തീര അതിര്‍ത്തി സുരക്ഷാ വകുപ്പ് (സിബിഎസ്ഡി) കസ്റ്റഡിയിലെടുത്തു.