Monday, October 4, 2010

സില്‍വര്‍ ഫിറ്റ്‌നസ് സെന്റര്‍ രണ്ടാമത്തെ ശാഖ ത്തറിലെ അസീസിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ദോഹ. ബോഡി ബില്‍ഡിംഗ് രംഗത്തെ ഖത്തറിലെ പ്രമുഖ മലയാളി സംരംഭമായ സില്‍വര്‍ ഫിറ്റ്‌നസ് സെന്റര്‍ രണ്ടാമത്തെ ശാഖ ഖത്തറിലെ അസീസിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സില്‍വര്‍ ഫിറ്റ്‌നസ് സെന്റര്‍ അസീസിയ ശാഖയുടെ ഉദ്ഘാടനം ചെയര്‍മാന്‍ അലി അല്‍ മിസ്‌നദും ഇമാദ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹസന്‍ ചൊഗ്‌ളേയും സംയുക്തമായി നിര്‍വഹിച്ചു.

ജവാദ് റിദ്വാനി, ഫഹദ് അല്‍ അലി, മുഹമ്മദ് ജുമുഅ അല്‍ കുലൈഫി, നസീര്‍ മുസാഫി, ലഫ്റ്റനന്റ് നാസര്‍ ദര്‍വേശ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. സില്‍വര്‍ ഫിറ്റ്‌നസ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ റിയാസ് ചാവക്കാട്, നിയാസ് ചാവക്കാട് എന്നിവര്‍ അതിഥികളെ സ്വീകരിച്ചു.


ആധുനിക ജീവിത സാഹചര്യങ്ങള്‍ ആരോഗ്യസംരംക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനാല്‍ ബോഡി ബില്‍ഡിംഗിലും ജിംനേഷ്യത്തിലും എല്ലാതരം ജനങ്ങളിലും താല്‍പര്യം കൂടിവരികയാണ്. അതുകൊണ്ടാണ് കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നതെന്ന് ചെയര്‍മാന്‍ അലി അല്‍ മിസ്‌നദ് പറഞ്ഞു.

ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള വ്യത്യസ്ത ദേശക്കാരായ പരിശീലകരാണ് സില്‍വര്‍ ഫിറ്റ്‌നസ് സെന്ററിന്റെ സവിശേഷത. ഹൃസ്വ കാല ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിശീലന പരിപാടികള്‍ സൗകര്യ പ്രദമായ സമയത്ത് നല്‍കുന്നുവെന്നതിനാല്‍ എല്ലാ തട്ടിലുമുള്ള ജനങ്ങളേയും ഈ കേ ന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാസ് ചാവക്കാട് പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 5 മണി മുതല്‍ രാത്രി പതിനൊന്നര മണിവരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുകയെന്ന് റിയാസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33901957, 77653749 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

1 comment:

Unknown said...

ബോഡി ബില്‍ഡിംഗ് രംഗത്തെ ഖത്തറിലെ പ്രമുഖ മലയാളി സംരംഭമായ സില്‍വര്‍ ഫിറ്റ്‌നസ് സെന്റര്‍ രണ്ടാമത്തെ ശാഖ ഖത്തറിലെ അസീസിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സില്‍വര്‍ ഫിറ്റ്‌നസ് സെന്റര്‍ അസീസിയ ശാഖയുടെ ഉദ്ഘാടനം ചെയര്‍മാന്‍ അലി അല്‍ മിസ്‌നദും ഇമാദ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹസന്‍ ചൊഗ്‌ളേയും സംയുക്തമായി നിര്‍വഹിച്ചു.