Wednesday, October 6, 2010

ത്തര്‍ - കേരള അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്‍


ദോഹ: ഖത്തര്‍ - ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഖത്തര്‍ - കേരള അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു നാളെ (ഒക്‌ടോബര്‍ ഏഴ് ) തുടക്കമാകും.16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഒന്നരമാസം നീണ്ടുനില്‍ക്കും.

ഒക്‌ടോബര്‍ ഏഴ് വ്യാഴാഴ്ച വൈകുന്നേരം ഹിലാലിലെ മാള്‍ റൗണ്ടിനും ഖത്തര്‍ ചാരിറ്റിക്കും സമീപമുള്ള സുമയ്യ പ്രിപ്പറേറ്ററി ഇന്‍ഡിപെന്റന്റ് ഗേള്‍സ് സ്‌കൂളിലായിരിക്കും ടൂര്‍ണമെന്റ് അരങ്ങേറുക. ഔപചാരിക ഉല്‍ഘാടനം 8ആം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കും. 16 ടീമുകള്‍ 4 ഗ്രൂപ്പുകളിലായി 24 മല്‍സരങ്ങള്‍ ലീഗ് അടിസ്ഥാനത്തിലും 7 മല്‍സരങ്ങള്‍ നോക്കൗട്ടടിസ്ഥാനത്തിലുമടക്കം മൊത്തം 31 കളികള്‍ ഉണ്ടാകും.

ഈ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍ വോഡഫോണ്‍ ഖത്തര്‍ ആണ്. ഖത്തര്‍ ബിഡ് 2022 , ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ , ഇന്ത്യന്‍ എംബസി, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ക്യു.എഫ്. എ സര്‍ട്ടിഫൈഡ് റഫറിമാര്‍ നിയന്ത്രിക്കുന്ന ടൂര്‍ണമെന്റിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായും ക്വിഫ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

1 comment:

Unknown said...

ഖത്തര്‍ - ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഖത്തര്‍ - കേരള അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു നാളെ (ഒക്‌ടോബര്‍ ഏഴ് ) തുടക്കമാകും.16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഒന്നരമാസം നീണ്ടുനില്‍ക്കും.