Tuesday, November 30, 2010

ള്‍ഫില്‍ ജോലി തേടുന്നവര്‍ അറബി സംസാരിക്കുവാന്‍ പഠിക്കണം : പ്രൊഫസര്‍ റൊണാള്‍ഡ് ആഷര്‍

ദോഹ: ഗള്‍ഫ് മേഖലയില്‍ ജോലി തേടുന്നവര്‍ പ്രാഥമികമായി അറബി സംസാരിക്കുവാന്‍ പഠിക്കണമെന്നും ജോലിയിലും സൗമൂഹ്യ ജീവിതത്തിലും ഇത് ഏറെ സഹായകകരമാകുമെന്നും പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും പ്രവാസി ദോഹയുടെ വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ജേതാവുമായ പ്രൊഫസര്‍ റൊണാള്‍ഡ് ആഷര്‍ അഭിപ്രായപ്പെട്ടു.

ഖത്തറിലെ ഹോളിഡേ വില്ല ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അമാനുല്ല വടക്കാങ്ങരയുടെ സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍ എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരക്ക് പിടിച്ച ആധുനിക മനുഷ്യന് അനായാസകരമായി അറബി സംസാര ഭാഷ പരിചയപ്പെടുത്തുന്ന കൃതിയാണ് സ്‌പോക്കണ്‍ അറബിക് മാസ്റ്ററെന്നും ഭാഷാ പരിജ്ഞാനമോ പാരമ്പര്യമോ ഇല്ലാത്തവര്‍ക്കും ഭാഷാ പഠനത്തിനുള്ള വഴികാട്ടിയാകാന്‍ ഈ കൃതിക്ക് കഴിയുമെന്നും ഒറ്റനോട്ടത്തില്‍ തനിക്ക് തോന്നിയതായി ദീര്‍ഘകാലം എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് ലിന്‍ക്വിസ്റ്റിക്‌സ് തലവനായിരുന്ന ആഷര്‍ പറഞ്ഞു.

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകനുമായ പി. എ. മുബാറക് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. ലോകനാഗരികതക്ക് അമൂല്യ സംഭാവനകളര്‍പ്പിച്ച അറബി ഭാഷാ സാഹിത്യം ഏതൊരു വായനക്കാരനും അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും അറബി ഭാഷയിലെ മികച്ച കൃതികള്‍ മലയാളത്തിലേക്കും ഇംഗ്‌ളീഷിലേക്കും ഭാഷാന്തരം ചെയ്യുവാനുളള ശ്രമങ്ങളുണ്ടാവണമെന്നും അമാനുല്ല പറഞ്ഞു.

കോഴിക്കോട് ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ദോഹയിലെ വിതരണം ഹറമൈന്‍ ലൈബ്രറിയാണ്.

3 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഗള്‍ഫ് മേഖലയില്‍ ജോലി തേടുന്നവര്‍ പ്രാഥമികമായി അറബി സംസാരിക്കുവാന്‍ പഠിക്കണമെന്നും ജോലിയിലും സൗമൂഹ്യ ജീവിതത്തിലും ഇത് ഏറെ സഹായകകരമാകുമെന്നും പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനും പ്രവാസി ദോഹയുടെ വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ജേതാവുമായ പ്രൊഫസര്‍ റൊണാള്‍ഡ് ആഷര്‍ അഭിപ്രായപ്പെട്ടു.

മുക്കുവന്‍ said...

കേരളത്തില്‍ ഇംഗ്ലീഷിനു പകരം അറബി പഠിപ്പിക്കാം :)

hariz abdulvahid said...

അറബ് രാജ്യങ്ങളില്‍ എത്തിപ്പെടുന്ന മലയാളികള്‍ക് ഉയര്‍ന്ന ശ്രേണിയിലുള്ള ഉദ്ധ്യോഗങ്ങള്‍ കിട്ടാക്കനിയായി തുടരുന്നത് അറബി ഭഷയിലുള്ള പിടുപ്പുകേട് ഒന്നുകൊണ്ട് മാത്രമാണ്.
അറേബ്യന്‍ ഗള്‍ഫ്തന്നെയാണ് മലയാളിയുടെ പ്രധാന തൊഴില്‍ മേഘലയെന്നത് മനസിലാക്കുമ്പോള്‍ ഇംഗ്ലീഷിനു പകരമായിട്ടല്ലങ്കിലും തുല്യമായ പരിഗണന നല്‍കിയെങ്കിലും അറബി ഭാഷ നമ്മടെ സ്കൂളുകളില്‍ പഠിപ്പിക്കുക തന്നെ വേണം എന്ന് പറയാതെ വയ്യ.
മൂന്നാം ശ്രണിയില്‍ തൊഴിലെടുക്കുന്ന പ്രവാസിയുടെ വിയര്‍പ്പിന് കേരളക്കരയെ ഇത്രമേല്‍ പുരോഗതിയില്‍ എത്തിക്കാമെങ്കില്‍ കുറച്ചു കൂടി മുന്നോട്ടൂള്ള ചൂവടു വയ്പുകളെക്കുറിച്ച് എന്തുകൊണ്ട് നമുക്ക് ചിന്തിച്ചുകൂടാ.!
അറബി ഭാഷ അതില്‍ നമ്മെ എളുപ്പത്തില്‍ പ്രാപ്തരാക്കുകതന്നെ ചെയ്യും.