Monday, January 10, 2011

സൗദി കോച്ചിന്റെ പണി പോയി


ദോഹ: ഏഷ്യാ കപ്പ് ഫുട്ബാളില്‍ സിറിയയോടേറ്റ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് സൗദി അറേബ്യ കോച്ച് ഹൊസെ പെസെയ്‌രോയെ പുറത്താക്കി. ഗ്രൂപ്പ് ബിയിലെ അവസാനത്തെ രണ്ടു മത്സരങ്ങളില്‍ നാസര്‍ അല്‍ ജോഹര്‍ ടീമിനെ പരിശീലിപ്പിക്കും. ജപ്പാനും ജോര്‍ദനുമെതിരെയാണ് ഈ മത്സരങ്ങള്‍ . ഇത് അഞ്ചാമത്തെ തവണയാണ് ജോഹര്‍ ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2009ല്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ ജോഹര്‍ പിന്നീട് ടെക്‌നിക്കല്‍ ഡയറക്ടറായി ടീമിനൊപ്പം ചേരുകയായിരുന്നു.

സിറിയക്കെതിരായ മത്സരത്തില്‍ ഗുരുതരമായ പിഴവുകള്‍ വരുത്തിയതിനാണ് പെസെയ്‌രോയെ പുറത്താക്കിയതെന്ന് സൗദി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ ഫഹദ് ബിന്‍ അബ്ദുബ അസീസ് രാജകുമാരന്‍ അറിയിച്ചു. സറിയക്കെതിരെ തെറ്റായ തന്ത്രങ്ങളെയാണ് കോച്ച് ആശ്രയിച്ചതെന്നും ഇതാണ് തോല്‍വിക്ക് വഴിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

ടൂര്‍ണമെന്റുകള്‍ക്കിടയില്‍ പരിശീലകരെ പുറത്താക്കുന്നത് സൗദിയില്‍ ഇത് ആദ്യമായല്ല. 1998ല്‍ ലോകകപ്പിനിടെയാണ് ബ്രസീലുകാരനായ കോച്ച് കാര്‍ലോസ് ആല്‍ബര്‍ട്ടോ പെരേരയെ പുറത്താക്കിയത്. രണ്ടു വര്‍ഷത്തിനുശേഷം ഏഷ്യാ കപ്പില്‍ ജപ്പാനോട് ഒന്നിനെതിരെ നാലു ഗോളിന് തോല്‍വി വഴങ്ങേണ്ടിവന്നതിനെ തുടര്‍ന്ന് ചെക് റിപ്പബ്ലിക്കുകാരനായ പരിശീലകന്‍ മിലാന്‍ മക്കാളയെയും സൗദി പുറത്താക്കിയിരുന്നു.

1 comment:

Unknown said...

ഏഷ്യാ കപ്പ് ഫുട്ബാളില്‍ സിറിയയോടേറ്റ അപ്രതീക്ഷിത തോല്‍വിയെ തുടര്‍ന്ന് സൗദി അറേബ്യ കോച്ച് ഹൊസെ പെസെയ്‌രോയെ പുറത്താക്കി. ഗ്രൂപ്പ് ബിയിലെ അവസാനത്തെ രണ്ടു മത്സരങ്ങളില്‍ നാസര്‍ അല്‍ ജോഹര്‍ ടീമിനെ പരിശീലിപ്പിക്കും. ജപ്പാനും ജോര്‍ദനുമെതിരെയാണ് ഈ മത്സരങ്ങള്‍ . ഇത് അഞ്ചാമത്തെ തവണയാണ് ജോഹര്‍ ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2009ല്‍ പരിശീലകസ്ഥാനം ഒഴിഞ്ഞ ജോഹര്‍ പിന്നീട് ടെക്‌നിക്കല്‍ ഡയറക്ടറായി ടീമിനൊപ്പം ചേരുകയായിരുന്നു.