Tuesday, January 11, 2011

ന്ത്യയും ബഹ്റിനും തോറ്റു


ദോഹ : ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റിന്‍ ‍, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ 'സി' യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ബഹ്‌റിനും തോറ്റു.ഇന്ത്യ ആസ്ത്രേലിയയില്‍ നിന്നും ബഹ്റിന്‍ ദക്ഷിണകൊറിയയില്‍ നിന്നുമാണ്‌ തോല്‌വി ഏറ്റുവാങ്ങിയത്. ഇന്ത്യ നാലു ഗോളുകള്‍ക്കാണ്‌ തോറ്റതെങ്കില്‍ ബഹ്റിന്‍ തോറ്റത് ഒരു ഗോളിനായിരുന്നു.

ബൈജൂങ് ബൂട്ടിയ ഇല്ലാതെയാണ്‌ ഇന്ത്യ ഇന്ന് മത്സരത്തിനിറങ്ങിയത്.ക്ളൈമാക്സ് ലോറന്‍സായിരുന്നു ഇന്നു നടന്ന കളിയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത്.ഇന്ത്യക്കെതിരെ റ്റിം കാഹില്‍ പതിനൊന്നാം മിനിറ്റിലും ഹാരികേവെല്‍ ഇരുപത്തിയെഞ്ചാം മിനിറ്റിലും ബ്രെറ്റ് ഹോള്‍മാന്‍ നാല്പത്തിയെഞ്ചാം മിനിറ്റിലും അവസാനം റ്റിം കാഹില്‍ അറുപതിയഞ്ചാം മിനിറ്റില്‍ തന്റെ രണ്ടാം ഗോള്‍ അടിച്ച് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

രണ്ടാം മത്സരത്തില്‍ ദക്ഷിണ കൊറിയക്ക്‌ വേണ്ടി ജാ ഷിയോള്‍ കൂ നാല്പതാം മിനിറ്റിലും അമ്പത്തിരണ്ടാം മിനിറ്റിലും ഗോളുകള്‍ നേടിയപ്പോള്‍ എണ്‍പത്തിയാറാം മിനിറ്റില്‍ ഫൗസി ആയിഷിനു കിട്ടിയ മാച്ചിലെ ആദ്യ പെന്നാല്‍ട്ടി ഗോളിനാല്‍ ബഹ്റൈനേറ്റ തോല്‍‌വിയുടെ കാഠിന്യം കുറക്കാനായി.

നാളെ രണ്ട് കളികളാണ്‌ നടക്കുന്നത്.ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യുടെ ആദ്യമത്സരത്തില്‍ ഉത്തരകൊറിയയും യുഎഇയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഇറാഖും ഇറാനുമാണ്‌ ഏറ്റുമുട്ടുന്നത്

ഖത്തര്‍ സ്പോര്‍ട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ വൈകീട്ട് 4.15 നാണ്‌ ഉത്തരകൊറിയയുടെയും യുഎഇയുടെയും കളി.അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 .15 നാണ്‌ ഇറാഖിന്റെയും ഇറാന്റെ‌യും കളി.

1 comment:

Unknown said...

ദക്ഷിണകൊറിയ, ഇന്ത്യ, ബഹ്‌റിന്‍ ‍, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ 'സി' യിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ബഹ്‌റിനും തോറ്റു.