Wednesday, January 12, 2011

വെസ്റ്റ്‌ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കും ഈസ്റ്റ് ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കും തോല്‍‌വി


ദോഹ : ഖത്തര്‍ ‍, കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'എ' യുടെ രണ്ടാം പാദ മത്സരത്തിന്റെ ആദ്യ കളിയില്‍ ഉസ്‌ബെക്കിസ്താന്‍ വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈറ്റിനേയും രണ്ടാം കളിയില്‍ ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയെ ആതിഥേയരായ ഖത്തറും തോല്പ്പിച്ചു.ഉസ്‌ബെക്കിസ്ഥാന്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ്‌ കുവൈറ്റിനെ തോല്പിച്ചതെങ്കില്‍ മറുപടിയില്ലാത്തരണ്ട് ഗോളുകള്‍ക്കാണ്‌ ആതിഥേയര്‍ ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയെ തോല്പ്പിച്ചത്.

കളിയുടെ നാല്പ്പത്തിയൊന്നാം മിനിറ്റില്‍ മാക്സിം ഷാറ്റ്സ്കിഹിന്റെ ഗോള്‍ ഉസ്‌ബെക്കിസ്ഥാനെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ കുവൈറ്റിനു ലഭിച്ച പെനാല്‍റ്റിയിലൂടെ ബദര്‍ അല്‍ മുത്തവ ആ മുന്നേറ്റം സമനിലയിലാക്കി.എന്നാല്‍ അതികം വൈകാതെ അറുപത്തിയഞ്ചാം മിനിറ്റില്‍ സെര്‍‌വര്‍ ഡിജെപറോവ് ഉസ്ബെക്കിസ്ഥാനു ലീഡ് നേടികൊടുത്തു.കളി അവസാനിക്കാന്‍ പത്ത് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ഒരു സമനിലയെങ്കിലും നേടുകയെന്ന ഉദ്ദേശത്തോടെ ഉണര്‍ന്നു കളിച്ച കുവൈറ്റിനു ഗോളാക്കാനുള്ള നിരവധി അവസരങ്ങള്‍ ലഭിക്കുകയുണ്ടായി എന്നാല്‍ അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല.അല്‍ ഖറാഫാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനു കാണികളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും അതൊന്നും ഇവര്‍ക്ക് തുണയായില്ല.ഈ തോല്‍‌വിയോടെ കുവൈറ്റിന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ ഏകദേശം അസ്തമിച്ചു എന്നു വേണം കരുതാന്‍ ‍.ഇവരുടെ അടുത്ത കളി പതിനാറാം തിയതി ആതിഥേയരായ ഖത്തറുമായിട്ടാണ്‌.

രണ്ടാം മത്സരത്തില്‍ ഇരുപതിയേഴാമത്തേയും നാല്പ്പത്തിയഞ്ചാമത്തെയും മിനിറ്റില്‍ ഖത്തറിന്റെ യൂസഫ് അഹമ്മദ് അടിച്ച ഗോളുകള്‍ക്കാണ്‌ ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈന ആതിഥേയരില്‍ നിന്ന് തോല്‌വി ഏറ്റുവാങ്ങിയത്. ഇന്ന് ഖത്തറിനു വിജയിക്കണമായിരുന്നു അതിന്നാല്‍ തന്നെ തുടക്കം മുതല്‍ തന്നെ വളരെ ശക്തമായ പല മുന്നേറ്റങ്ങള്‍ നടത്തിയാണ്‌ ഖത്തര്‍ കളിച്ചത്.ആദ്യ പാദ മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് രണ്ട് ഗോളുകള്‍ക്ക് ഖത്തര്‍ തോല്‍‌വി ഏറ്റുവാങ്ങിയിരുന്നു.ഖലീഫാ സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളുടെ പിന്തുണയോടെ കളിച്ച ഖത്തര്‍ എതിരാളികളുടെ മുന്നേറ്റങ്ങളെല്ലാം നിഷപ്രഭമാക്കുന്ന കാഴ്‌ച്ചയാണ്‌ കണ്ടത്. ഈ വിജയത്തോടെ ഖത്തര്‍ ക്വാര്‍ട്ടര്‍ പതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്‌.

നാളെ രണ്ട് കളികളാണ്‌ നടക്കുന്നത്.സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ബി'യിലെ രണ്ടാം പാദ മത്സരങ്ങളാതിത്.ആദ്യ മത്സരത്തില്‍ സൗദിയും ജോര്‍ദാനുമേറ്റുമുട്ടുന്നു.രണ്ടാം മത്സരത്തില്‍ ജപ്പാന്നും സിറിയയുമാണ്‌ ഏറ്റുമുട്ടുന്നത്. അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.15 നാണ്‌ സൗദിയുടെയും ജോര്‍ദാന്റെയും കളി.ഖത്തര്‍ സ്പോഴ്‌സ് സ്റ്റേഡിയത്തില്‍ വൈകീട്ട് 7 .15 നാണ്‌ ജപ്പാന്റെയും സിറിയയുടെയും കളി നടക്കുന്നത്.

1 comment:

Unknown said...

ഖത്തര്‍ ‍, കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'എ' യുടെ രണ്ടാം പാദ മത്സരത്തിന്റെ ആദ്യ കളിയില്‍ ഉസ്‌ബെക്കിസ്താന്‍ വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈറ്റിനേയും രണ്ടാം കളിയില്‍ ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയെ ആതിഥേയരായ ഖത്തറും തോല്പ്പിച്ചു.ഉസ്‌ബെക്കിസ്ഥാന്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ്‌ കുവൈറ്റിനെ തോല്പിച്ചതെങ്കില്‍ മറുപടിയില്ലാത്തരണ്ട് ഗോളുകള്‍ക്കാണ്‌ ആതിഥേയര്‍ ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈനയെ തോല്പ്പിച്ചത്.