Saturday, January 22, 2011

സ്ത്രേലിയയോ ഇറാഖോ?


ദോഹ: ചാമ്പ്യന്മാരായ ഇറാഖിനെതിരെ ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്ത്രേലിയ ഏറ്റുമുട്ടമ്പോള്‍ അവര്‍ക്ക് ഒരു കണക്ക് തീര്‍ക്കാനുണ്ട്. കഴിഞ്ഞ തവണ ബാങ്കോക്കില്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്കതീതമായി ഇറാഖ് ഏഷ്യന്‍ കപ്പ് നേടിയത്.

ഗ്രൂപ്പ്തല മത്സരത്തില്‍ 3-1നാണ് ഇറാഖ് ആസ്‌ട്രേലിയയെ തോല്പിച്ചത്. ഇത്തവണ ക്വാര്‍ട്ടറിലാണ് ഇരു ടീമും മുഖാമുഖം കാണുന്നത്. ഈ പോരാട്ടം ശക്തരായ ടീമുകള്‍ തമ്മിലായതിന്നാല്‍ ഫുഡ്‌ബോള്‍ ആരാധകര്‍ക്ക് ഈ മത്സരം ഒരു നല്ല വിരുന്നായിരിക്കും നല്‍കുക എന്നതില്‍ ഒരു സംശയമില്ല.

രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയന്‍റ്റോടെ ആസ്‌ത്രേലിയ ദക്ഷിണ കൊറിയയോടൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ആസ്‌ത്രേലിയ‌ ഗ്രൂപ്പ് ചാമ്പ്യന്മാരാവുകയായിരുന്നു. ഇറാഖ് ഒരു ഒരു തോല്‍‌വിയും രണ്ട് ജയവുമടക്കം ആറ് പോയന്റുകള്‍ നേടിയാണ് ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്. അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ 4.25 നാണ്‌ മത്സരം.

1 comment:

Unknown said...

ചാമ്പ്യന്മാരായ ഇറാഖിനെതിരെ ഇന്ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആസ്ത്രേലിയ ഏറ്റുമുട്ടമ്പോള്‍ അവര്‍ക്ക് ഒരു കണക്ക് തീര്‍ക്കാനുണ്ട്. കഴിഞ്ഞ തവണ ബാങ്കോക്കില്‍ തങ്ങളുടെ പ്രതീക്ഷകള്‍ക്കതീതമായി ഇറാഖ് ഏഷ്യന്‍ കപ്പ് നേടിയത്.