Tuesday, January 18, 2011

ഭിമാനത്തോടെ ഇന്ത്യ മടങ്ങുന്നു


ദോഹ : ഒന്നാം നമ്പര്‍ ടീമായ ഓസ്ത്രേലിയയുമായി നാലു ഗോളുകള്‍ക്കാണെങ്കില്‍ ഏഴാം സ്ഥനക്കാരായ ബഹ്റൈനെതിരെ അഞ്ചു ഗോളുകള്‍ വഴങ്ങി രണ്ടെണ്ണം മടക്കുകയുണ്ടായി.ബഹ്റിനെതിരെ ഒന്‍പതാം മിനിറ്റില്‍ ഗൌരമാംഗി സിങ്ങിന്റെ ഗോള്‍ ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം വളരെ വിലപിടിച്ച നിമിഷം കൂടിയായിരുന്നു.

ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഗോളടിക്കുന്നത് 47 വര്‍ഷത്തിനു ശേഷമായിരുന്നു. മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയക്കെതിരെ നാലു ഗോളുകള്‍ വഴങ്ങി ഒരെണ്ണം മടക്കാനായത് ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ഒന്നാണ്‌.

ദക്ഷിണ കൊറിയയ്ക്കെതിരെ ഇന്ത്യയുടെ ഫുഡ്ബോള്‍ ചരിത്രമൊന്നു നോക്കാം ഈ കളിയടക്കം ഏറ്റുമുട്ടിയ 23 മല്‍സരങ്ങളില്‍ പതിനേഴിലും വിജയിച്ചത് ദക്ഷിണ കൊറിയയായിരുന്നു. മൂന്നു തവണ ഇന്ത്യയ്ക്ക് വിജയിക്കാനായി. മൂന്നു പ്രവശ്യം സമനിലയിലുമായി. പക്ഷേ, ഇതിനുമുമ്പ് 1964ല്‍ ഏഷ്യന്‍ കപ്പില്‍ നേരിട്ടപ്പോള്‍ 2-0ന് ജയം ഇന്ത്യയ്ക്കായിരുന്നു.

26 വര്‍ഷത്തിനുശേഷം ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ കഴിയുകയും കളികളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവക്കാനായതിന്നാല്‍ ടീം അംഗങ്ങള്‍ക്കും കോച്ച് ബോബ് ഹൂട്ടണും അഭിമാനിക്കാം.

1 comment:

Unknown said...

ഒന്നാം നമ്പര്‍ ടീമായ ഓസ്ത്രേലിയയുമായി നാലു ഗോളുകള്‍ക്കാണെങ്കില്‍ ഏഴാം സ്ഥനക്കാരായ ബഹ്റൈനെതിരെ അഞ്ചു ഗോളുകള്‍ വഴങ്ങി രണ്ടെണ്ണം മടക്കുകയുണ്ടായി.ബഹ്റിനെതിരെ ഒന്‍പതാം മിനിറ്റില്‍ ഗൌരമാംഗി സിങ്ങിന്റെ ഗോള്‍ ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം വളരെ വിലപിടിച്ച നിമിഷം കൂടിയായിരുന്നു.