Saturday, January 22, 2011

ഷ്യാ കപ്പ് സെമി ഫൈനല്‍ : ഉസ്ബെക്കിസ്ഥാന്‍ ആസ്ത്രേലിയയേയും ദക്ഷിണ കൊറിയ ജപ്പാനേയും നേരിടും

ദോഹ: ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ രണ്ടും കാണികള്‍ക്ക് നല്‍കിയത് തികച്ചും വിരുറ്റ പോരാട്ടങ്ങളായിരുന്നു.രണ്ടു മത്സരങ്ങളും എക്ട്രാ ടൈമിലേക്ക് നീങ്ങുകയുണ്ടായി. ആസ്‌ത്രേലിയക്കും കൊറിയക്കും വിജയ ഗോള്‍ നേടാന്‍ എക്ട്രാടൈമിന്റെ അവസാന നിമിഷങ്ങള്‍ വരെ കാത്തിരിക്കേണ്ടതായും വന്നു.

ചാമ്പ്യന്മാരെ വീഴ്ത്തി ആസ്ത്രേലിയ സെമിയില്‍


ഇന്ന്‌ നടന്ന ആദ്യത്തെ സെമിയില്‍ ആസ്‌ത്രേലിയക്ക് ചാമ്പ്യന്മാരായ ഇറാഖിനെ വീഴ്ത്താന്‍ നല്ല വണ്ണം അദ്ധ്വാനിക്കേണ്ടി വന്നു.എക്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ 117 ആം മിനിറ്റില്‍ ഹാരി കെവല്‍ നേടിയ ഗോളിലാണ്‌ ആസ്ത്രേലിയ ചാമ്പ്യന്മാരെ വീഴ്ത്തിയത്.കഴിഞ്ഞ ഏഷ്യാകപ്പില്‍ ഇറാഖില്‍ നിന്നേറ്റ തോല്‍‌വിക്കുള്ള മധുര പ്രതികാരം കൂടിയായി ആസ്ത്രേലിയക്ക് ഈ വിജയം. ഗ്രൂപ്പ് തല മത്സരത്തില്‍ 3-1നാണ് ഇറാഖ് ആസ്‌ട്രേലിയയെ അന്ന് തോല്പിച്ചത്. ഇത്തവണ ക്വാര്‍ട്ടറില്‍ മാത്രമാണ്‌ ഇവര്‍ മുഖാമുഖം കാണുന്നത്. ജോര്‍ദ്ദാനെ തോല്പ്പിച്ച് സെമിയിലെത്തിയ ഉസ്‌ബെക്കിസ്ഥാനാണ്‌ ആസ്ത്രേലിയയുടെ എതിരാളികള്‍ ‍.

ചൊവ്വാഴ്ച്ച (ജനുവരി 25 ) അല്‍ ഖലീഫാ സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകീട്ട് 7 .25 നാണ്‌ ആസ്ത്രേലിയ ഉസ്‌ബെക്കിസ്ഥാന്‍ പോരാട്ടം.

ഇറാനെ വീഴത്തി ദക്ഷിണ കൊറിയ സെമിയില്‍


ഇന്ന്‌ നടന്ന രണ്ടാമത്തെ സെമിയും ആസ്‌ത്രേലിയ ഇറാഖ് മത്സരത്തില്‍ നിന്നും വ്യത്യസ്ഥമായിരുന്നില്ല.എക്ട്രാ ടൈമിലേക്ക് നീങ്ങിയ ദക്ഷിണ കൊറിയ ഇറാന്‍ മത്സരത്തില്‍ നല്ല പ്രകടനമാണ്‌ നടത്തിയത്.105 ആം മിനിറ്റില്‍ ദക്ഷിണ കൊറിയയുടെ ബിറ്റ് ഗാ റാം യൂന്‍ നേടിയ ഗോളിലാണ്‌ ഇറാനെ അവര്‍ തോല്പ്പിച്ചത്.ആതിഥേയരായ ഖത്തറിനെ തോല്പ്പിച്ച് സെമിയിലെത്തിയ ജപ്പാനാണ്‌ ദക്ഷിണ കൊറിയയുടെ എതിരാളികള്‍ .

ചൊവ്വാഴ്ച്ച (ജനുവരി 25 ) അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകീട്ട് 4.25 നാണ്‌ ദക്ഷിണ കൊറിയ ഉസ്‌ബെക്കിസ്ഥാന്‍ പോരാട്ടം.

1 comment:

Unknown said...

ഏഷ്യാ കപ്പ് സെമി ഫൈനല്‍ : ഉസ്ബെക്കിസ്ഥാന്‍ ആസ്ത്രേലിയയേയും ദക്ഷിണ കൊറിയ ജപ്പാനേയും നേരിടും