Friday, January 28, 2011

ഷ്യാ കപ്പ് : ഉസ്ബെക്കിസ്ഥാനോ ദക്ഷിണ കൊറിയയോ?മൂന്നാസ്ഥാനക്കാര്‍ക്കായുള്ള പോരാട്ടമിന്ന്!.


ദോഹ : മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനും ദക്ഷിണ കൊറിയയും ഇന്ന് (വെള്ളിയാഴ്ച്ച ,28 ആം തിയതി) ഏറ്റുമുട്ടും.അൽ സദ്ദ് സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് കളി.

ഉസ്ബെക്കിസ്ഥാന്‍ സെമിയില്‍ ആസ്ത്രേലിയയില്‍ നിന്ന് വളരെ ദയനീയമായ പരാജയമേറ്റുവാങ്ങിയിരുന്നു.ഗോൾ മഴ തീര്‍ത്താണ്‌ ആസ്ത്രേലിയ ഉസ്ബെക്കിനെ പരാജയപ്പെടുത്തിയത്.മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ്‌ ഇവര്‍ പരാജയപ്പെട്ടത്.ഏഷ്യന്‍ കപ്പില്‍ ആദ്യമായായിരുന്നു ഉസ്ബെക്കിസ്ഥാനും ആസ്ത്രേലിയയും ഏറ്റുമുട്ടിയതെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ രണ്ട് തവണ മത്സരിക്കുകയുണ്ടായി ഇവർ അപ്പോഴൊക്കെ ആസ്‌ട്രേലിയക്കൊപ്പമായിരുന്നു ജയം.ഇതും അങ്ങിനെ തന്നെയായി.

എന്നാല്‍ ദക്ഷിണ കൊറിയ ഷൂട്ടൌട്ടിലാണ്‌ ജപ്പാനോട് തോറ്റത് .ഷൂട്ടൌട്ടിൽ 5 -2 നാ‍ണ് ജപ്പാൻ ജയിച്ചത്.പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയിൽ വെച്ചായിരുന്നു ഇരുടീമുകളും ആദ്യമായി മുഖാമുഖം കണ്ടത്. അന്ന് എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയ ജയിക്കുകയുണ്ടായി.കഴിഞ്ഞ കപ്പിൽ വീണ്ടും ഇവർ മുഖാമുഖം വരികയുണ്ടായി.മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള കളിയായിരുന്നു അത്. ഇന്തോനേഷ്യയിലായിരുന്നു അന്ന് ഇരു ടീമുകളും കണ്ടുമുട്ടിയത്. അന്നും ഒരു ഷൂട്ടൌട്ടായിരുന്നു വിധി നിർണയിച്ചത്.അന്ന് 120 മിനിറ്റ് കളിച്ചിട്ടും സമനില. ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അഞ്ചിനെതിരെ ആറു ഗോളുകള്‍ക്ക് വീണ്ടും ജയം കൊറിയക്കൊപ്പം.ആ രണ്ട് തോൽ‌വിക്കുമുള്ള മധുര പ്രതികാരം നൽകാനായ സന്തോഷത്തിലാണ് ജപ്പാൻ.

1 comment:

Unknown said...

മൂന്നാം സ്ഥാനക്കാരെ നിർണയിക്കാനുള്ള പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനും ദക്ഷിണ കൊറിയയും ഇന്ന് (വെള്ളിയാഴ്ച്ച ,28 ആം തിയതി) ഏറ്റുമുട്ടും.അൽ സദ്ദ് സ്റ്റേഡിയത്തിൽ ഖത്തർ സമയം വൈകീട്ട് ആറ് മണിക്കാണ് കളി.