Friday, January 28, 2011

ത്തര്‍ ഇന്ത്യക്കാരുടെ റിപ്പബ്ലിക്കാഘോഷം പ്രൗഡഗംഭീരമായി


ദോഹ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനം പ്രൗഡഗംഭീരമായ വിവിധ പരിപാടികളോടെ ഖത്തറിലെ ഇന്ത്യക്കാര്‍ ആഘോഷിച്ചു. കാലത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്വ ത്രിവര്‍ണ പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു.

വരും തലമുറയുടെ കൈകളിലാണ് രാജ്യത്തിന്റെ ഭാവിയെന്നും സ്വന്തം രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും ഉള്‍ക്കൊണ്ടായിരിക്കണം നാം വളര്‍ന്നു വരേണ്ടതെന്ന് അംബാസഡര്‍ പ്രസംഗത്തില്‍ പറയുകയുണ്ടായി. തുടര്‍ന്ന് ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സന്ദേശം അംബാസഡര്‍ വായിച്ചു.

എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും ഖത്തറിലെ ഇന്ത്യക്കാരായ നിരവധി പ്രമുഖരും സന്നിദത്തിയിരുന്നു. രാത്രി റമദാ ഹോട്ടലില്‍ നടന്ന അത്താഴവിരുന്നില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മറ്റു നിരവധി പ്രമുഖ വ്യക്തികളും പങ്കെടുത്തു.

1 comment:

Unknown said...

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം പ്രൗഡഗംഭീരമായ വിവിധ പരിപാടികളോടെ ഖത്തറിലെ ഇന്ത്യക്കാര്‍ ആഘോഷിച്ചു. കാലത്ത് ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വദ്വ ത്രിവര്‍ണ പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു.