Friday, January 14, 2011

കൊറിയക്ക് സമനില ഇന്ത്യക്ക് തോല്‍‌വി


ദോഹ : ഇന്ന് നടന്ന ആസ്ത്രേലിയ,ദക്ഷിണ കൊറിയ,ബഹ്റിന്‍ ,ഇന്ത്യ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'സി' യിലെ രണ്ടാം പാദ മത്സരങ്ങളിലെ ആദ്യ കളിയില്‍ ആസ്ത്രേലിയയും ദക്ഷിണ കൊറിയയും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ മൂന്ന് ഗോളുകള്‍ക്ക് ബഹ്റിനോട് തോറ്റു.ഈ മത്സരത്തില്‍ ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലെ ആദ്യ ഹാട്രിക്കിന്‌ ബഹ്റിന്റെ ഇസ്മായില്‍ അബ്ദുല്‍ ലത്തീഫ് ഉടമയായി.അബ്ദുല്‍ ലത്തീഫ് തുടര്‍ച്ചയായി നാലു ഗോളുകള്‍ നേടി.

ആസ്ത്രേലിയയെ സമനിലയില്‍ കുടുക്കിയ കൊറിയ

ആദ്യ കളിയില്‍ ഏഷ്യന്‍ റാങ്കിങില്‍ മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയുടെ ജാഷേല്‍കൂ‌ കളിയുറ്റെ 24 ആം മിനിറ്റില്‍ ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായആസ്ത്രേലിയയുടെ വല ആദ്യമായി ചലിപ്പിച്ചു.രണ്ടാം പകുതിയുടെ 17 ആം മിനിറ്റിലാന്‌ ഈ ഗോളിനു പകരം നല്‍കാന്‍ ആസ്ത്രേലിയക്കായത്.ആസ്‌ട്രേലിയയുടെ മിലേ ജഡീനക്കില്‍ നിന്നായിരുന്നു ഈ സമനില ഗോള്‍.ആദ്യ റൗണ്ടില്‍ ഇരു ടീമുകളും വിജയിച്ച് രണ്ട് പോയന്റുകള്‍ നേടിയിരുന്നു.ഇന്നത്തെ സമനിലയോടെ ഈ പോയറ്റുനില മുന്നേ മൂന്നായി ഉയര്‍ന്നു. ഇന്ന് അല്‍ ഖറാഫാ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് തുല്യ ശക്തികളുടെ ഒരു പോരാട്ടാത്തിയിരുന്നു.

ആദ്യ ഹാട്രിക്കിന്റെ ഗോള്‍ മഴയില്‍ ഇന്ത്യ പുറത്ത്

രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെയും ബഹ്റിന്റെയും പോരാട്ടത്തില്‍ ഗോള്‍ മഴയായിരുന്നു.ബഹ്റില്‍ അഞ്ച് ഗോള്‍ അടിച്ചപ്പൊള്‍ ഇന്ത്യ രണ്ടു ഗോളുകള്‍ മടക്കി.കളിയുടെ എട്ടാം മിനിറ്റില്‍ ബഹ്റിന്റെ ഫൗസി ആയിഷിനു ലഭിച്ച പെന്നാല്‍ട്ടിയിലൂടെ ആയിരുന്നു ഗോള്‍ മഴയുടെ തുടക്കം.തൊട്ടടുത്ത മിനിറ്റില്‍ ഇന്ത്യയുടെ റെന്നേഡി സിങ്ങ് ബഹ്റിന്റെ വല ചലിപ്പിച്ച് ഗോള്‍ നില തുല്യനിലയിലാക്കി.ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലെ ആദ്യ ഹാട്രിക്കിനുടമയായ ബഹ്റിന്റെ ഇസ്മായില്‍ അബ്ദുല്‍ ലത്തീഫിന്റെ ഗോള്‍ മഴയായിരുന്നു പിന്നീട് ഇന്ത്യന്‍ വല കണ്ടത്.16 ,19 , 35 , 77 എന്നീ മിനിറ്റുകളിലായിരുന്നു ആദ്യ ഹാട്രിക്ക് ഉള്‍പ്പെട്ട ഈ ഗോള്‍ മഴ.ഇതിനിടയില്‍ 52 ആം മിനിറ്റില്‍ ഇന്ത്യയുടെ സുനില്‍ ചേത്രി നേടുയ ഗോള്‍ ഇന്ത്യയുടെ തോല്‍‌വിയുടെ ആഘാതം തെല്ലു കുറച്ചു.

ഇന്ത്യയ്ക്കെതിരെയുള്ള മല്‍സരത്തില്‍ ബഹ്റൈന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ഈസ മടങ്ങിയെത്തിയെത്തിയെന്നതാണ്‌ ഏറ്റവും വലിയ മാറ്റം. ഇതുപ്പോലെ നാല് മാറ്റങ്ങളോടെയായിരുന്നു ടീം കളിക്കാനിറങ്ങിയത്. ഹമാദ് റാകിയ, അബ്ദുല്‍വഹാബ് അലി, അബ്ദുല്ല അല്‍ ദക്കീല്‍ എന്നിവരാണ് ഈ മാറ്റത്തില്‍ ഇടംപിടിച്ചത്. അതുപോലെ ബഹ്റൈനതിരെ ഇന്ത്യയും ഇറങ്ങിയത് രണ്ടു മാറ്റങ്ങളോടെയായിരുന്നു. അഭിഷേക് യാദവും റെന്നേഡി സിങ്ങുമാണ്‌ ടീമില്‍ ഇടംപിടിച്ചത്. ഒഴിവായത് മുഹമ്മദ് റാഫിയും ദീപക് കുമാര്‍ മോണ്ഡലുമാണ്‍. ബൈചുങ് ബൂട്ടിയ ഇന്നും കളിച്ചില്ല. ടീമിനെ ക്ളൈമാക്സ് ലോറന്‍സ് തന്നെയായിരുന്നു നയിച്ചത്.ഒഴിവു ദിനമായ വെള്ളിയാഴ്ചയായതിന്നാലും ഇന്ത്യന്‍ കളി ആയതിന്നാലും അല്‍സദ് സ്റ്റേഡിയത്തില്‍ ഇന്ത്യക്കാര്‍ നിറഞ്ഞുകവിഞ്ഞിരുന്നു.പക്ഷെ ഇതൊന്നും ഇന്ത്യയെ തുണച്ചില്ല.എങ്കിലും ഇന്ത്യ നല്ലപ്രകടനമാണ്‌ കാഴ്ചവെച്ചത്.

ഈ വിജയത്തോടെ ബഹ്റിനു രണ്ട് പോയന്റ് ലഭിച്ചു.അടുത്ത ബഹ്റിന്റെ കളി ഏഷ്യന്‍ റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായആസ്ത്രേലിയയുമായാണ്‌. ഇന്ത്യ കളിച്ച രണ്ട് കളികളിലും തോറ്റതിന്നാല്‍ ക്വാര്‍ട്ടര്‍ കാണിലെന്ന് ഉറപ്പായി.ഇന്ത്യയുടെ അടുത്തകളി ഏഷ്യന്‍ റാങ്കിങില്‍ മൂന്നാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയുമായാണ്‌.ഈ ഗ്രൂപ്പില്‍ നിന്ന് മൂന്ന് പോയന്റുകള്‍ വീതം നേടി ആസ്ത്രേലിയയും ദക്ഷിണ കൊറിയയും ഏകദേശം ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയിരിക്കുകയാണ്‌.

നാളെ ഉത്തരകൊറിയയും ഇറാനും,ഇറാഖും യുഎഇയും ഏറ്റുമുട്ടുന്നു

നാളെ രണ്ട് കളികളാണ്‌ നടക്കുന്നത്.ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യുടെ രണ്ടാം പാദമത്സരത്തിന്റെ ആദ്യകളിയില്‍ ഉത്തരകൊറിയയും ഇറാനും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഇറാഖും യുഎഇയുമാണ്‌ ഏറ്റുമുട്ടുന്നത്.ആദ്യ റൗണ്ടിലെ ആദ്യമത്സരത്തില്‍ ഉത്തരകൊറിയയും യുഎഇയും തമ്മില്‍ സമനില വഴങ്ങി നേടിയ ഓരോ പോയറ്റുണെങ്കില്‍ രണ്ടാം മത്സരത്തില്‍ ചാമ്പ്യന്‍മാരായ ഇറാഖിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ഇറാന്‍ തോല്പിച്ചു നേടിയ രണ്ട് പോയന്റുമായാണ്‌ നാളത്തെ പോരാട്ടാത്തിനിവര്‍ ഇറങ്ങുന്നത്.

ഖത്തര്‍ സ്പോര്‍ട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ വൈകീട്ട് 4.15 നാണ്‌ ഉത്തരകൊറിയയുടെയും ഇറാന്റെയുംയും കളി.അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7 .15 നാണ്‌ ഇറാഖിന്റെയും യുഎഇയുടെയും കളി.

1 comment:

Unknown said...

ഇന്ന് നടന്ന ആസ്ത്രേലിയ,ദക്ഷിണ കൊറിയ,ബഹ്റിന്‍ ,ഇന്ത്യ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'സി' യിലെ രണ്ടാം പാദ മത്സരങ്ങളിലെ ആദ്യ കളിയില്‍ ആസ്ത്രേലിയയും ദക്ഷിണ കൊറിയയും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ മൂന്ന് ഗോളുകള്‍ക്ക് ബഹ്റിനോട് തോറ്റു.ഈ മത്സരത്തില്‍ ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലെ ആദ്യ ഹാട്രിക്കിന്‌ ബഹ്റിന്റെ ഇസ്മായില്‍ അബ്ദുല്‍ ലത്തീഫ് ഉടമയായി.അബ്ദുല്‍ ലത്തീഫ് തുടര്‍ച്ചയായി നാലു ഗോളുകള്‍ നേടി.