Monday, January 17, 2011

മേശ് ചെന്നിത്തല ഇന്ന് ദോഹയില്‍


ദോഹ: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്നു ദോഹയിലെത്തും. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഗോബല്‍ മീറ്റിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണു വരവ്. ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫും പങ്കെടുക്കും.

വിദേശരാജ്യങ്ങളിലെ കോണ്‍ഗ്രസ് അനുഭാവികളുടെ സംഗമം ഫെബ്രുവരി 18നും 19നും ഇവിടെയാണ് നടക്കുക. 14 രാജ്യങ്ങളില്‍ നിന്നായി നാനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തിരുവനന്തപുരത്ത് ഇന്ദിരാഭവനിലായിരുന്നു പ്രഥമ ഗോബല്‍ സമ്മേളനം.

രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ഇന്നു സ്വാഗത സംഘം രൂപീകരണവും നടക്കും. സമ്മേളനം സംബന്ധിച്ച വിശദാംശങ്ങളിലും തീരുമാനമുണ്ടാകുമെന്നാണു സൂചന.

1 comment:

Unknown said...

കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇന്നു ദോഹയിലെത്തും. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ രണ്ടാം ഗോബല്‍ മീറ്റിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണു വരവ്. ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫും പങ്കെടുക്കും.