Sunday, March 13, 2011

പ്രവാസിവോട്ട് പോരായ്മകള്‍ പരിഹരിച്ചു.


ദോഹ: ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പ്രവാസികള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായാണ് പ്രവാസി വോട്ടവകാശം യാഥാര്‍ത്ഥ്യമാക്കിയത് . എന്നാല്‍ നിയമത്തിലെ ചിലപോരായ്മകള്‍ പ്രവാസികളെ ഏറെ കഷ്ട്ത്തിലാക്കുന്ന കാഴ്ച്ചയായിരുന്നു ഇതുവരെ കണ്ടു വന്നിരുന്നത്.ഈ പോരായിമ പരിഹരിച്ചതോടെ പ്രവാസിവോട്ടിനായി അപേക്ഷ സമര്‍പ്പിക്കാന്നുള്ള നടപടികള്‍ ശക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള പ്രവാസികളുടെ അപേക്ഷക്കൊപ്പമുള്ള രേഖകള്‍ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഉത്തരവായതും അപേക്ഷകള്‍ നാട്ടില്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 26 വരെ നീട്ടിയതും കൂടുതല്‍ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി.

പ്രവാസികള്‍ക്ക് പേര് ചേര്‍ക്കാന്‍ പ്രധാന തടസ്സമായി നിന്നത് നിശ്ചിത ഫീസടച്ച് രേഖകള്‍ എംബസിയില്‍ നിന്ന് തന്നെ സാക്ഷ്യപ്പെടുത്തി അയക്കണമെന്ന നിര്‍ദേശമായിരുന്നു. നടപടിക്രമങ്ങള്‍ സുഗമമാക്കണമെന്നും ഫീസ് ഒഴിവാക്കണമെന്നും വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന ഔദ്യോഗിക ഉത്തരവുണ്ടായത്. ഇതുസംബന്ധിച്ച പ്രവാസികാര്യ, നീതിന്യായ മന്ത്രാലയങ്ങളുടെ വിജ്ഞാപനം കഴിഞ്ഞദിവസം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതായി എംബസി അധികൃതര്‍ അറിയിച്ചു.

വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുക എന്ന കടമയാണ്‌ പ്രവാസികളായ നമ്മള്‍ ആദ്യമായി ചെയ്യേണ്ടത്. രണ്ടായിരത്തി പതിനൊന്ന്‌ ജനുവരി ഒന്നിന് പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വന്തം നാടായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.ഇതിനായി പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഏത് മണ്ഡലത്തിലാണോ ആ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ്‌ ഫോട്ടോ പതിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടാതെ നാട്ടിലെത്തി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. തപാല്‍വഴി അയയ്‌ക്കേണ്ട മേല്‍വിലാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.ഈ വെബ്‌സൈറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിഷ്‌കര്‍ഷിച്ച ഫോം നമ്പര്‍ 'ആറ്-എ' ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അതത് നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന താലൂക്ക് ഓഫിസുകളിലേക്കാണ് അപേക്ഷ അയക്കേണ്ടത്.ഖത്തറിലെ ഇന്‍കാസ് ഓഫീസിലും കെ.എം.സി.സി ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രവാസി വോട്ടിനായി,പ്രവാസികള്‍ വോട്ട് ചേർക്കാനുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം

ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസ്, വിലാസം, പിന്‍കോഡ് എന്ന ക്രമത്തിൽ ‍. (ബ്രായ്ക്കറ്റില്‍ അതത് ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന മണ്ഡലങ്ങളുടെ പേരുകള്‍ ):

കാസര്‍കോട് ജില്ല

1. കാസര്‍കോട്: താലൂക്ക് ഓഫിസ്, മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം, കാസര്‍കോട് പിഒ, 671121. (മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ).
2. ഹൊസ്ദുര്‍ഗ്: താലൂക്ക് ഓഫിസ്, കാഞ്ഞങ്ങാട് പിഒ, 671315. (കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ).

കണ്ണൂര്‍ ജില്ല

3. തളിപ്പറമ്പ്: താലൂക്ക് ഓഫിസ്, തളിപ്പറമ്പ്, 670141 (പയ്യന്നൂർ ‍, തളിപ്പറമ്പ്, ഇരിക്കൂര്‍ ).
4. കണ്ണൂര്‍ : താലൂക്ക് ഓഫിസ്, കണ്ണൂര്‍ , 670002. (കല്യാശ്ശേരി, അഴീക്കോട്, കണ്ണൂർ ‍, ധര്‍മടം).
5. തലശ്ശേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, തലശേരി, 670101. (തലശ്ശേരി, കൂത്തുപ്പറമ്പ്, മട്ടന്നൂർ ‍, പേരാവൂര്‍ ).

വയനാട് ജില്ല

6. മാനന്തവാടി: താലൂക്ക് ഓഫിസ്, മാനന്തവാടി പിഒ, 670645. (മാനന്തവാടി).
7. വൈത്തിരി: താലൂക്ക് ഓഫിസ്, വൈത്തിരി പിഒ, 673576. (കല്‍പ്പറ്റ).
8. സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ഓഫിസ്, സുല്‍ത്താന്‍ ബത്തേരി പിഒ, 673592. (സുല്‍ത്താന്‍ ബത്തേരി).

കോഴിക്കോട് ജില്ല

9. വടകര: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, മിനി സിവില്‍സ്റ്റേഷന്‍ കോംപ്ളക്സ്, വടകര,. 673101. (വടകര, കുറ്റ്യാടി, നാദാപുരം).
10. കൊയിലാണ്ടി: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷന്‍ കോംപ്ളക്സ്, കൊയിലാണ്ടി, 673305. (കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി).
11. കോഴിക്കോട്: തഹസില്‍ദാര്‍ , താലൂക്ക് ഓഫിസ്, സിവില്‍സ്റ്റേഷന്‍ പിഒ, കോഴിക്കോട്, 673020. (ഏലത്തൂർ ‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൌത്ത്, ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി).

മലപ്പുറം ജില്ല

12. നിലമ്പൂർ ‍: താലൂക്ക് ഓഫിസ്, ചന്തക്കുന്ന് പിഒ, നിലമ്പൂർ ‍, 679342. (നിലമ്പൂർ ‍, വണ്ടൂർ ‍).
13. ഏറനാട്: താലൂക്ക് ഓഫിസ്, മഞ്ചേരി പിഒ, 676121. (കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, മലപ്പുറം).
14. തിരൂരങ്ങാടി: താലൂക്ക് ഓഫിസ്, തിരൂരങ്ങാടി പിഒ, ചെമ്മാട്, 676306. (വെങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി).
15. തിരൂർ ‍: താലൂക്ക് ഓഫിസ്, തിരൂര്‍ പിഒ, 676101. (താനൂർ ‍, തിരൂർ ‍, കോട്ടയ്ക്കൽ ‍).
16. പൊന്നാനി: താലൂക്ക് ഓഫിസ്, പൊന്നാനി നഗരം പിഒ, 679583. (തവനൂർ ‍, പൊന്നാനി).
17. പെരിന്തല്‍മണ്ണ: താലൂക്ക് ഓഫിസ്, പെരിന്തല്‍മണ്ണ പിഒ, 679322. (പെരിന്തല്‍മണ്ണ, മങ്കട).

പാലക്കാട് ജില്ല

18. ഒറ്റപ്പാലം: താലൂക്ക് ഓഫിസ്, ഒറ്റപ്പാലം പിഒ, 679101. (തൃത്താല, പട്ടാമ്പി, ഷൊര്‍ണൂരർ , ഒറ്റപ്പാലം).
19. മണ്ണാര്‍ക്കാട്: താലൂക്ക് ഓഫിസ്, മണാര്‍ക്കാട് പിഒ, 678585. (മണ്ണാര്‍ക്കാട്).
20. പാലക്കാട്: താലൂക്ക് ഓഫിസ്, പാലക്കാട് സിവില്‍സ്റ്റേഷന്‍ പിഒ. 678001. (കോങ്ങാട്, മലമ്പുഴ, പാലക്കാട്).
21. ചിറ്റൂർ ‍: താലൂക്ക് ഓഫിസ്, ചിറ്റൂര്‍ പിഒ, 678101. (ചിറ്റൂർ ‍, നെന്മാറ)
22. ആലത്തൂർ ‍: താലൂക്ക് ഓഫിസ്, ആലത്തൂര്‍ പിഒ, 678541. (തരൂരർ , ആലത്തൂർ ‍)

തൃശൂര്‍ ജില്ല

23. തലപ്പള്ളി: തലപ്പള്ളി താലൂക്ക് ഓഫിസ്, വടക്കാഞ്ചേരി പിഒ, 680682. (ചേലക്കര, കുന്നംകുളം)
24. തൃശൂർ ‍: താലൂക്ക് ഓഫിസ്, ചെമ്പൂക്കാവ്, തൃശൂര്‍ പിഒ, 680020. (ഒല്ലൂർ ‍, തൃശൂർ ‍, നാട്ടിക)
25. മുകുന്ദപുരം: മുകുന്ദപുരം താലൂക്ക് ഓഫീസ്, ഇരിങ്ങാലക്കുട പിഒ, 680125. (ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി)
26. ചാവക്കാട്: താലൂക്ക് ഓഫിസ്, ചാവക്കാട് പിഒ, 680506. (ഗുരുവായൂർ ‍, മണലൂർ ‍, വടക്കാഞ്ചേരി)
27. കൊടുങ്ങല്ലൂർ ‍: താലൂക്ക് ഓഫിസ്, കൊടുങ്ങല്ലൂര്‍ പിഒ, 680664. (കയ്പമംഗലം, കൊടുങ്ങല്ലൂരർ )

എറണാകുളം ജില്ല

28. പറവൂര്‍: താലൂക്ക് ഓഫിസ്, കോര്‍ട്ട് കോപ്ളക്സിനു സമീപം, പറവൂര്‍, 683513. (കളമശേരി, പറവൂരർ )
29. കൊച്ചി: കൊച്ചി താലൂക്ക് ഓഫിസ്, ഫോര്‍ട്ട് കൊച്ചി, എറണാകുളം, 682001. (വൈപ്പിന്‍, കൊച്ചി)
30. കണയന്നൂർ ‍: കണയന്നൂര്‍ താലൂക്ക് ഓഫിസ്, സുഭാഷ് പാര്‍ക്കിന് എതിര്‍വശം, എറണാകുളം, 682015. (തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര)
31. ആലുവ: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷനൻ , ആലുവ, 683101. (അങ്കമാലി, ആലുവ)
32. കുന്നത്തുനാട്: കുന്നത്തുനാട് താലൂക്ക് ഒഫിസ്, പെരുമ്പാവൂരർ , 683542. (പെരുമ്പാവൂരർ , കുന്നത്തുനാട്)
33. മൂവാറ്റുപുഴ: താലൂക്ക് ഓഫിസ്, മിനിസിവില്‍ സ്റ്റേഷൻ ‍, മൂവാറ്റുപുഴ, 686669. (പിറവം, മൂവാറ്റുപുഴ)
34. കോതമംഗലം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, കോതമംഗലം, 686691. (കോതമംഗലം)

ഇടുക്കി ജില്ല

35. തൊടുപുഴ: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, തൊടുപുഴ, 685584. (തൊടുപുഴ)
36. ദേവികുളം: തഹസില്‍ദാർ ‍, താലൂക്ക് ഓഫിസ്, ദേവികുളം, 685613. (ദേവികുളം)
37. ഉടുമ്പന്‍ചോല: താലൂക്ക് ഓഫിസ്, ഉടുമ്പന്‍ചോല, നെടുങ്കണ്ടം പിഒ, 685553. (ഉടുമ്പന്‍ചോല, ഇടുക്കി)
38. പീരുമേട്: താലൂക്ക് ഒഫിസ്, പീരുമേട് പിഒ, 685531. (പീരുമേട്)

കോട്ടയം

39. കാഞ്ഞിരപ്പള്ളി: താലൂക്ക് ഓഫിസ്, കാഞ്ഞിരപ്പള്ളി പിഒ, 686507. (കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ ‍)
40. ചങ്ങനാശേരി: താലൂക്ക് ഓഫിസ്, ചങ്ങനാശേരി, 686101. (ചങ്ങനാശേരി)
41. കോട്ടയം: മിനിസിവില്‍ സ്റ്റേഷൻ ‍, താലൂക്ക് ഓഫിസ്, കോട്ടയം, 686001. (ഏറ്റുമാനൂർ , കോട്ടയം, പുതുപ്പള്ളി)
42. മീനച്ചില്‍: താലൂക്ക് ഓഫിസ്, മീനച്ചിൽ ‍, 686575. (പാല, കടുത്തുരുത്തി).
43. വൈക്കം: താലൂക്ക് ഓഫിസ്, വൈക്കം, 686141 (വൈക്കം)

ആലപ്പുഴ ജില്ല

44. ചേര്‍ത്തല: താലൂക്ക് ഓഫിസ്, ചേര്‍ത്തല പിഒ, 688524. (ആരൂർ ‍, ചേര്‍ത്തല).
45. അമ്പലപ്പുഴ: താലൂക്ക് ഓഫിസ്, അമ്പലപ്പുഴ പിഒ, 688001. (ആലപ്പുഴ, അമ്പലപ്പുഴ).
46. കുട്ടനാട്: താലൂക്ക് ഓഫിസ്, കുട്ടനാട്, തെക്കെക്കര പിഒ, മങ്കൊമ്പ്, 688503. (കുട്ടനാട്).
47. കാര്‍ത്തികപ്പള്ളി: താലൂക്ക് ഓഫിസ്, കാര്‍ത്തികപള്ളി, ഹരിപ്പാട് പി.ഒ, 690514. (ഹരിപ്പാട്, കായംകുളം).
48. ചെങ്ങന്നൂർ ‍: താലൂക്ക് ഓഫിസ്, ചെങ്ങന്നൂര്‍ പിഒ, 689121. (ചെങ്ങന്നൂർ ‍).
49. മാവേലിക്കര: താലൂക്ക് ഓഫിസ്, മാവേലിക്കര പിഒ, 690101. (മാവേലിക്കര).

പത്തനംതിട്ട ജില്ല

50. തിരുവല്ല: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍, തിരുവല്ല പിഒ, 689101. (തിരുവല്ല)
52. റാന്നി: താലൂക്ക് ഓഫിസ്, റാന്നി പിഒ, 689672. (റാന്നി).
53. കോഴഞ്ചേരി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, 689645. (ആറന്മുള, കോന്നി).
54. അടൂർ : താലൂക്ക് ഓഫിസ്, റവന്യൂ ടവർ ‍, അടൂര്‍ പിഒ, 691523. (അടൂർ ).

കൊല്ലം ജില്ല

55. പത്തനാപുരം: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍ ബില്‍ഡിങ്, പുനലൂര്‍ പിഒ, 691305. (പത്തനാപുരം, പുനലൂരർ )
56. കൊട്ടാരക്കര: താലൂക്ക് ഓഫിസ്, തൃക്കണാമണൽ ‍, കൊട്ടാരക്കര പിഒ, 691506. (കൊട്ടാരക്കര, ചടയമംഗലം)
57. കുന്നത്തൂർ ‍: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, ശാസ്താംകോട്ട പിഒ, 690521. (കുന്നത്തൂരർ ).
58. കരുനാഗപ്പള്ളി: താലൂക്ക് ഓഫിസ്, മിനി സിവില്‍ സ്റ്റേഷൻ ‍, കരുനാഗപ്പള്ളി പിഒ, 690518. (കരുനാഗപ്പള്ളി, ചവറ).
59. കൊല്ലം: താലൂക്ക് ഓഫിസ്, താലൂക്ക് കച്ചേരി, കൊല്ലം, 691001. (കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ ‍).

തിരുവനന്തപുരം ജില്ല

60. ചിറയിന്‍കീഴ്: താലൂക്ക് ഓഫിസ്, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ ‍, 695101. (വര്‍ക്കല, ആറ്റിങ്ങലൽ , ചിറയിന്‍കീഴ്).
61. നെടുമങ്ങാട്: താലൂക്ക് ഓഫിസ്, റവന്യൂ ടവര്‍ ‍, നെടുമങ്ങാട്, 695541. (നെടുമങ്ങാട്, വാമനപുരം, അരുവിക്കര).
62. തിരുവനന്തപുരം: താലൂക്ക് ഓഫിസ്, ഈസ്റ്റ് ഫോര്‍ട്ട്, തിരുവനന്തപുരം, 695023. (കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം).

6 comments:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

പ്രവാസിവോട്ട് പോരായ്മകള്‍ പരിഹരിച്ചു.

Anonymous said...

ചെല്ല്‌ വേഗം കൈയിലിരിക്കുന്ന കായും ചെലവാക്കി ചെന്ന് വോട്ട് ചെയ്തിട്ട് വാ..2 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ നിന്നാല്‍ പ്രവാസിയല്ലാതാക്കി നികുതി ചുമത്തുന്ന നിയമം. പിന്നെ ഈ വോട്ടിടാന്‍ പ്ളെയിനില്‍ പറന്ന് ചെല്ലണമെങ്കില്‍ സേവന നികുതി, പിന്നെ ഒരു പാടൊരുപാട് വരാനിരിക്കുന്നു. വോട്ട് കിട്ടി കൈയില്‍ കുറച്ച് മഷി പുരട്ടിയാല്‍ തീരുന്നതാണ്‌ പ്രവാസികളുടെ പ്രശ്നങ്ങളെന്ന് നിങ്ങളൊക്കെ കൂടി വരുത്തി തീര്‍ക്കുന്നതിന്‌ എന്തിനാ ?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇതാണ് മലയാളി!അനോണി വെല്ലുവിളി നടത്താൻ ഉശാറാ!.......നേരിൽ വരില്ല!എന്തു ചെയ്യാം.ഇത്തരക്കാരാ ഈ പ്രവാസികൾക്ക് അപമാനം!.

Anonymous said...

ഊരും പേരും സര്‍വേ നമ്പറും വില്ലേജുമൊക്കെ പറഞ്ഞിട്ടു വേണ്ട എന്റെ പണ്ടാരമേ വെല്ലു വിളി നടത്താന്‍ . ഒരു വഴിയാത്രക്കാരന്‍. താങ്കളുടെ വിളംബരം കണ്ടപ്പോ ഒന്ന് പ്രതികരിക്കമെന്ന് കരുതി. അതിത്ര വലിയ അപരധമാണെന്നറിയില്ലായിരുന്നു എശ്മാനേ.. ഉള്ള കാര്യം പറയാന്‍ ഇ-മെയില്‍ ഐഡിയൊക്കെ ഉണ്ടാക്കിയിട്ട് വേണോ? എങ്കില്‍ പിന്നെ എന്തിനാ അനോണി ഓപ്ഷനിട്ടിരിക്കുന്നു. ഇതാണ്‌ ചില ബൂലോഗരുടെ പ്രശ്നം. ചില വ്യവസ്ഥകളില്‍ കിടന്ന് ചുറ്റിത്തിരിയുന്നവരുടേതല്ലാത്ത പ്രതികരണം കാണുമ്പോള്‍ കലിയിളകും. അല്ലെങ്കിലും ഈ മൂടു താങ്ങികളുടെ കുഴപ്പമതാണ്. ഞമ്മന്റെ ബെല്ലുവിളി ഉശാറായി തന്നെ തോന്നിയല്ലോ!!! ഉപകാരം. ജ്ജ് ബേജാറാവണ്ട കോയാ..ഇനീം എയ്തീ.. ഞമ്മള്‌ അനോണിയായിട്ട് തന്നെ ഇനീം കമന്റാം. പിന്നെ ഞമ്മള്‌ പ്രവാസികള്‍ക്ക് എന്തപമാനമാ വരുത്തിവച്ചത്. ശരിക്കും പറഞ്ഞാല്‍ നിങ്ങളെപോലുള്ള മറ്റുള്ളവരുടെ പുകഴ്ത്തല്‍ ഇഷ്ടപ്പെടുന്ന ഉരഗങ്ങളാണ്‌ പ്രവാസികള്‍ക്ക് അപമാനം.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

അനോണി,ഒരു ഭാരതീയനായി ജനിച്ച്;ഭാരതീയന്റെ മൌലീക അവകാശങ്ങളിലൊന്നായ വോട്ട് ചെയ്യാതെ;പരസ്യമായി അതിനെ വെല്ലുവിളി നടത്തുന്നതാണ് അപമാനം!

ഫിയൊനിക്സ് said...

വോട്ടവകാശം ഭാരതീയന്റെ മൌലികാവകാശമായി കാണുന്ന പണ്ടാരത്തിനോടെന്തു പറയാന്‍?! ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാം ഇല്ലെങ്കില്‍ ചെയ്യാതിരിക്കാം. അങ്ങിനെയാണ്‌ ഈയുള്ളവന്റെ അറിവ്. പിന്നെ നമ്മള്‍ പൈസ ചെലവാക്കി പോയി പ്രവാസി വോട്ടവകാശം (സോറി..മൌലികാവകാശം) ചെയ്യാന്‍ കഴിവില്ലാത്ത ഗ്രൂപ്പിലാണ്‌ ഭായി. ക്ഷമിക്കുക. താങ്കളെപോലെ നല്ല ജോലിയും കൂലിയുമുള്ളവരും പിന്നെ വോട്ട് ചെയ്താലേ ഉറക്കം വരൂ എന്ന രോഗം ബാധിച്ചവരുമായ ആളുകള്‍ക്ക് ആവാമല്ലോ! നമ്മള്‍ ഏതായാലും ആ ഗ്രൂപ്പില്‍ പെടില്ല. പിന്നെ നാട്ടിള്ള സമയത്ത് വോട്ടു ചെയ്യാനുള്ള അവസരമുണ്ടായാല്‍ തീര്‍ച്ചയായും ഞാനും അത് വിനിയോഗിക്കും. പിന്നെ ലോകത്ത് മറ്റുള്ള രാജ്യക്കാര്‍ പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്ത് അല്ലെങ്കില്‍ രാജ്യത്ത് വോട്ട് ചെയ്യുവാനുള്ള സാഹചര്യമുണ്ടാക്കി കൊടുക്കുന്നുണ്ട്. എന്തുകൊണ്ട് നമ്മുടെ മഹാരാജ്യത്തിനും അത്തരം മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു കൂടാ? പിന്നെ കമന്റ് മോഡറേറ്റഡ് ആക്കിയതിനു അഭിനന്ദനങ്ങള്‍. എന്നാലും ഞമ്മള്‌ കമന്റും കേട്ടോ?