Friday, April 15, 2011

വേദഗ്രന്ഥങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയത് ഭിന്നതക്ക് ഇടയാക്കി : മുനീര്‍ മങ്കട


ദോഹ: വേദഗ്രന്ഥങ്ങളില്‍ തല്‍പരകക്ഷികള്‍ മാറ്റങ്ങള്‍ വരുത്തിയതാണ് മതവിശ്വാസ രംഗത്തുള്ള ഭിന്നതകളുടെ ആധാരമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ മുനീര്‍ മങ്കട പറഞ്ഞു.

പാരസ്പര്യത്തിന്റെ നേര്‍ക്കാഴ്ചയായി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍സദ്ദ് യൂണിറ്റിന്റെ സ്നേഹവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സൃഷ്ടാവിനെ ആരാധിക്കുക എന്ന ആശയം അംഗീകരിക്കാന്‍ ആര്‍ക്കും പ്രയാസം തോന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഇന്ന് നടത്തുന്ന ദി ലൈറ്റ് ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായാണ് സ്നേഹവിരുന്ന് സംഘടിപ്പിച്ചത്. സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് നല്ലളം, യൂണിറ്റ് പ്രസിഡന്റ്
അബ്ദുസലാം, ഗോപിനാഥ്, അബ്ദുല്‍ വഹാബ്, അബ്ദുറസാഖ് തുടങ്ങിയവര്‍ പ്രസംഗിക്കുകയുണ്ടായി.

1 comment:

Unknown said...

വേദഗ്രന്ഥങ്ങളില്‍ തല്‍പരകക്ഷികള്‍ മാറ്റങ്ങള്‍ വരുത്തിയതാണ് മതവിശ്വാസ രംഗത്തുള്ള ഭിന്നതകളുടെ ആധാരമെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ മുനീര്‍ മങ്കട പറഞ്ഞു.