Monday, April 18, 2011

ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത ചോദ്യങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ ഉത്തരം നല്‍കും : കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


ദോഹ: ശാസ്ത്രത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കാന്‍ വിശുദ്ധ ഖുര്‍ആനു കഴിയും എന്നത് അതിന്റെ അമാനുഷികതയാണ് കാണിക്കുന്നതെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു.............തുടര്‍ന്ന് വായിക്കാന്‍ ഇവിടെ അമര്‍ത്തുക

14 comments:

Unknown said...

ശാസ്ത്രത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കാന്‍ വിശുദ്ധ ഖുര്‍ആനു കഴിയും എന്നത് അതിന്റെ അമാനുഷികതയാണ് കാണിക്കുന്നതെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു

Salim PM said...

എന്തെങ്കിലും ഒരുദാഹരണം... പ്ലീസ്?

സൃഷ്ടാവ് said...

-----അതിനു കഴിയും - എന്ന ഒറ്റവാചകത്തിൽ വിശ്വസിച്ചോളണം. പഴയ ഉസ്താദിന്റെ പുതിയ പടപ്പ്. പുതിയ ഉദാഹരണങ്ങളൊന്നും ഇല്ലല്ലൊ പ്രസംഗത്തിൽ. മൂന്നു കൊല്ലമായി ഇതെല്ലാം കേൾക്കുന്നു. ഇനിയും ചിരിപ്പിക്കാൻ തന്നെയാണ് ഉദ്ദേശം അല്ലേ.

Unknown said...

പ്രിയ കൽക്കിയോടും തമ്പുരാനോടും ഇനി അഥവാ ഈ വാർത്തയിൽ സംശയം ഉള്ളവർക്കും കൂടിയാണ് ഈ യൂറ്റൂബ് വിഡിയോ ലിങ്ക് ഇവിടെ പോസ്റ്റുന്നത്. “ലോകത്തിലെ പ്രശസ്തരായ ശാസ്ത്രഞ്ജര്‍ ഖുര്‍ :ആനെ പറ്റി എന്തു പറയുന്നു എന്നറിയാന്‍ ഇവിടെക്ലിക്കുക.“

Salim PM said...

വിശുദ്ധ ഖുര്‍‌ആന്‍റെ ദിവ്യത്വത്തെക്കുറിച്ചല്ല സംശയം. "ശാസ്ത്രത്തിന് ഉത്തരം നല്‍കാന്‍ കഴിയാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിഭദ്രവും തൃപ്തികരവുമായ വിശദീകരണം നല്‍കാന്‍ വിശുദ്ധ ഖുര്‍ആനു കഴിയും"

ഇതിനാണ് ഒരുദാഹരണം ചോദിച്ചത്. ഉണ്ടെങ്കില്‍ തരിക. ലിങ്കായാലും മതി.

Unknown said...

കൽക്കി,ഒരു ഉദാഹരണം ഇതാ :- മനുഷ്യവർഗത്തിൽ ലിംഗം നിർണയിക്കുന്നത്‌ പുരുഷ ബീജമാണെന്നു ഖുർആൻ വെളിപ്പെടുത്തുന്നു. “മനുഷ്യൻ വിചാരിക്കുന്നുവോ, അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌! സ്രവിക്കപ്പെടുന്ന ശുക്ളത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ അവൻന്ന പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതിൽ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി” (ഖു. 75:36-39). “ഒരു ബീജം സ്രവിക്കപ്പെടുമ്പോൾ അതിൽ നിന്ന്‌ ആൺ, പെൺ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്ടിച്ചതെന്നും” (ഖു. 53:45-46). ഈ വെളിപ്പെടുത്തൽ
ജീവശാസ്ത്രം നൽകുന്ന മനുഷ്യന്റെ ലിംഗനിർണ്ണയ വിശദീകരണത്തോടു പൂർണമായും യോജിക്കുന്നു. മനുഷ്യന്റെ ശരീരകോശത്തിൽ (2) 23 ജോഡി ക്രോമൊസോമുകളുള്ളതിൽ 22 ജോഡികൾ ഓട്ടോസോമുകളും (autosomes) ഒരു ജോഡി ലിംഗ (sex) ക്രോമൊസോമുകളുമാണ്‌. ലിംഗ ക്രോമൊസോമുകൾ അറിയപ്പെടുന്നത്‌ X, Y എന്നീ നാമങ്ങളിലാണ്‌. സ്ത്രീയുടെ ലിംഗ (sex) ക്രോമൊസോമുകൾ രണ്ട്‌ X ക്രോമൊസോമുകളാണ്‌; പുരുഷന്റേത്‌ ഒരു X ക്രോമൊസോമും ഒരു Y ക്രോമൊസോമുമാണ്‌. അതായത്‌ XX ചേരുവ സ്ത്രീത്വത്തെയും, XY ചേരുവ പുരുഷത്വത്തെയും തീരുമാനിക്കുന്നു. ബീജകോശത്തിൽ (n) 23 ക്രോമൊസോമുകളാണുള്ളത്‌. അതായത്‌ 22 ഓട്ടോസോമുകളും ഒരു ലിംഗ ക്രോമൊസോമും. പുരുഷ ബീജകോശത്തിൽ X അല്ലെങ്കിൽ Y ക്രോമൊസോമായിരിക്ക‍ും ലിംഗ ക്രോമൊസോം. സ്ത്രീ ബീജകോശ(അണ്ഡം)ങ്ങളിലെല്ലം ലിംഗ ക്രോമൊസോം X ക്രോമൊസോമായിരിക്കും. ശരീരകോശത്തിൽ നിന്നാണ്‌ ബീജകോശമുന്നാകുന്നത്‌. അതു കാരണം, ശരീരകോശത്തിലെ ലിംഗ ക്രോമൊസോമുകൾക്കു മാത്രമേ ബീജകോശത്തിൽ സാന്നിധ്യമുണ്ടാകയുള്ളു. സ്ത്രീപുരുഷ ലൈംഗികബന്ധ ഫലമായി X ലിംഗ ക്രോമൊസോമുള്ള പുരുഷ ബീജമാണ്‌ സ്ത്രീയുടെ അണ്ഡവുമായി ചേരുന്നതെങ്കിൽ XX ലിംഗ ക്രോമൊസോം ചേരുവയുള്ള സിക്താണ്ഡമായിരിക്കും (zygote) ഉണ്ടാകുക. അതിൽ നിന്ന്‌ ജനിക്കുന്ന കുഞ്ഞ്‌ പെണ്ണായിരിക്കും. മറിച്ച്‌ Y ലിംഗ ക്രോമൊസോമുള്ള പുരുഷ ബീജമാണ്‌ സ്ത്രീയുടെ അണ്ഡവുമായി ചേരുന്നതെങ്കിൽ XY ലിംഗ ക്രോമൊസോം ചേരുവയുള്ള സിക്താണ്ഡമായിരിക്കും ഉണ്ടാകുക. അതിൽ നിന്ന്‌ ജനിക്കുന്ന കുഞ്ഞ്‌ ആണായിരിക്കും. അതായത്‌ ആണിനെയും പെണ്ണിനെയും തീരുമാനിക്കുന്നത്‌ പുരുഷ ബീജമാണെന്ന്‌ സാരം.

Unknown said...

മറ്റൊന്ന്‌ സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായുമാണ്‌ ഖുർആൻ വിവരിക്കുന്നത്‌. “നിങ്ങൾ കണ്ടില്ലേ, എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.” (ഖു. 71:15ന്ന16). ശാസ്ത്ര കണ്ടെത്തലുകൾ ശരിവെക്കുന്നതാണ്‌ ഈ ഉപമകൾ. സൂര്യൻ ഊർജവും പ്രകാശവുമുള്ള വൈദ്യുതകാന്ത തരംഗങ്ങൾ ഉൽപാദിന്നിക്കുന്ന നക്ഷത്രമാണ്‌. അതിനെ വിളക്കോടു ഉപമിക്കാം. ചന്ദ്രൻ പ്രകാശം ഉൽപാദിന്നിക്കുന്നി​‍്‌. അതിന്റെ ഉപരിതലത്തിൽ പതിക്കുന്ന സൂര്യകിരണങ്ങളെ പ്രതിഫലിന്നിക്കുന്നതുകൊണ്ടാണ്‌ അത്‌ പ്രകാശമാനമായി കാണപ്പെടുന്നത്‌. ഈ യാഥാർഥ്യം ഖുർആനിക വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്നു.

സൂര്യനും ചന്ദ്രനും അവയുടേതായ ഭ്രമണപഥത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുകയാണെന്നു ഖുർആൻ പ്രസ്താവിക്കുന്നു. “അവനത്രെ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു” (ഖു.21:33). ജ്യോതിർഗോളങ്ങളായ നക്ഷത്രം, ഗ്രഹം, ഉപഗ്രഹംഎന്നിവയുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം (orbital motion) ശാസ്ത്രം സ്ഥിരീകരിച്ച വസ്തുതയാണ്‌.

Unknown said...

ഇനിയും വേണോ?വായിക്കുക :- പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്നു ഖുർആൻ വെളിപ്പെടുത്തുന്നു. “ആകാശമാകട്ടെ നാം അതിനെ കരങ്ങളാൽ നിർമിച്ചിരിക്കുന്നു. തീർച്ചയായും നാമാണ്‌ വികസിപ്പിക്കുന്നത്‌” (ഖു. 51:47). അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനായ എഡ്വിൻ ഹബ്ബിളിന്റെ 1924ലെ കണ്ടുപിടുത്തം വികസിക്കുന്ന പ്രപഞ്ചത്തെ സ്ഥിരീകരിക്കുന്നതായിരുന്നു. ഇത്‌ സൂചിപ്പിക്കുന്നത്‌ എത്രയോ വർഷങ്ങൾക്കു മുമ്പ്‌ പ്രപഞ്ചഘടകങ്ങളെല്ലം ഒന്നിച്ചായിരുന്നുവെന്നാണ്‌. “സത്യനിഷേധികൾ കണ്ടില്ലേ, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേർപെടുത്തുകയായിരുന്നുവെന്നും...” (ഖു. 21:30). മഹാവിസഫോടന സിദ്ധാന്തത്തിന്റെ രൂപീവൽക്കരണത്തിനു വഴി തെളിച്ചതും ഈ വസതുതകളൊക്കെ ആയിരുന്നു.

Unknown said...

പ്രിയ കൽക്കി,കൂടുതൽ വായനക്ക് ഇവിടെ അമർത്താം

Unknown said...

ഇന്നത്തെ ശാസ്ത്ര ജ്ഞാനത്തിനു അനുസരിച്ചു ഖുറാനിലെ വാചകങ്ങളെ നീട്ടിയും പരത്തിയും ഒപ്പിക്കുന്നത് ബൂലോകം പലയാവര്‍ത്തി കണ്ടു കഴിഞ്ഞു. പക്ഷെ ഈ പോസ്റ്റില്‍ പറയുന്നത് അതല്ലല്ലോ. ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത പലതും ഖുരാന് വിശദീകരിക്കാന്‍ കഴിയും എന്നല്ലേ പറഞ്ഞത്. എങ്കില്‍ അങ്ങനെ എതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം തരിക. പിന്നീട് അത് ശാസ്ത്രം വിശദീകരിക്കുമ്പോള്‍ മാറ്റിപറയില്ലെന്ന് ഉറപ്പുള്ള ഒന്ന് മാത്രം പറഞ്ഞാല്‍ മതിയാകും.

Salim PM said...

@firefly

ഞാന്‍ പറയാം.

ഭൗമേതര ജീവികളെക്കുറിച്ച് ആധുനിക ശാസ്ത്രഞാന്മാര്‍ക്ക്പോലും വ്യക്തമായ ഒരു രൂപം ഇല്ല. എന്നാല്‍ ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിശുദ്ധ ഖുര്‍‌ആന്‍ വ്യക്തമായ രീതിയില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നു:

"ആകാശങ്ങളുടെയും ഭൂമിയുടെയും അതു രണ്ടിലും അവന്‍ വ്യാപിപ്പിച്ച ജീവികളുടെയും (ദാബ) സൃഷ്ടിപ്പ് അവന്‍റെ അടയാളങ്ങളില്‍ പെട്ടതാണ്. അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ ഒരുമിച്ചു കൂട്ടുവാന്‍ അവന്‍ കഴിവുള്ളവനത്രേ (42:29).

'ദാബ' എന്നത് ഭൂമിയുടെ ഉപരിതലത്തില്‍ ഇഴയുകയും ചരിക്കുകയും ചെയ്യുന്ന എല്ലാ ജീവികള്‍ക്കുമുള്ള പേരാണ്. നീന്തുകയും പറക്കുകയും ചെയ്യുന്ന ജീവികള്‍ ഇതില്‍ പെടില്ല. ഏതെങ്കിലും ആത്മീയ ജീവികളെയും ആ പദം കൊണ്ട് വിശേഷിപ്പിക്കാറില്ല. അറബിയില്‍ ഒരു പ്രേതത്തെ 'ദാബത്ത്' എന്ന് പറയാറില്ല. ആ അര്‍ഥത്തില്‍ മലക്കുകളും (മാലാഖ) 'ദാബത്ത്' എന്ന പദത്തിന്‍റെ പരിധിയില്‍ വരുന്നില്ല. ഈ വചനത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഭൗമേതര ജീവികളുടെ സാധ്യത പറയുക മാത്രമല്ല അവ നിലനില്‍ക്കുന്നു എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ആധുനിക ശാസ്ത്ര ഗവേഷകന്മാര്‍ക്കുപോലും ഇന്നുവരെ ഉറപ്പിച്ചു പറയാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരവകാശവാദമാണിത്. ഇക്കാര്യം മാത്രമല്ല ആ വചനം വ്യക്തമാക്കുന്നത്. അത്ഭുതകരമെന്നു പറയട്ടേ, ഈ വചനത്തിന്‍റെ അവസാന ഭാഗത്ത് അല്ലാഹു ഉദ്ധേശിക്കുമ്പോള്‍ ആകാശത്തും ഭൂമിയിലും ഉള്ള ജീവികളെ ഒരുമിച്ചു കൂട്ടും എന്നും നാം വായിക്കുന്നു.

"അവനുദ്ധേശിക്കുമ്പോള്‍ അവയെ ഒരുമിച്ചു കൂട്ടുവാന്‍ അവന്‍ കഴിവുള്ളവന ത്രേ" (42:29)

വിശുദ്ധ ഖുര്‍‌ആന്‍റെ ഈ പ്രസ്താവനയ്ക്ക് ഒരു മാറ്റവും വരില്ല. firefly കാത്തിരുന്നു കാണാം.

Unknown said...

അതെന്തു ജീവിയാ കല്‍ക്കി...?

'ദാബ' എന്നത് ഭൂമിയുടെ ഉപരിതലത്തില്‍ ഇഴയുകയും ചരിക്കുകയും ചെയ്യുന്ന എല്ലാ ജീവികള്‍ക്കുമുള്ള പേരാണ്. നീന്തുകയും പറക്കുകയും ചെയ്യുന്ന ജീവികള്‍ ഇതില്‍ പെടില്ല.

പിന്നെങ്ങനാ അതിനെ അന്യഗ്രഹ ജീവിയെന്ന് പറയുന്നത്? അത് ഭൂമിയില്‍ ജീവിക്കുന്ന ജീവിയല്ലേ ആകുന്നുള്ളൂ? ഇതാ പറഞ്ഞത് വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ഒരു വഴിയാക്കുമെന്നു.

സൃഷ്ടാവ് said...

{{{ഒരു ബീജം സ്രവിക്കപ്പെടുമ്പോൾ അതിൽ നിന്ന്‌ ആൺ, പെൺ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്ടിച്ചതെന്നും” (ഖു. 53:45-46). }}}

ഇതു മാത്രം പോരെ; എല്ലാവർക്കും മനസ്സിലായല്ലൊ ആണും പെണ്ണും എങ്ങനെയാണ് ഉണ്ടാകുന്നതെന്ന്. പിന്നെ താഴെ അത് വിശദീകരിക്കേണ്ടതുണ്ടായിരുന്നില്ല. ഈ ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ കട്ടെടുക്കാതെ വേറെ എന്തെങ്കിലും ഖുർ‌ആന്റെ ഭാഷയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ വിളമ്പ്.

പിന്നെ അള്ളാഹുവിന്റെ ഒരു അത്ഭുതങ്ങൾക്ക് വല്ല കണക്കും ഉണ്ടോ. പുരുഷന്റെ ബീജം മാത്രം മതി. സ്ത്രീയുടെ അണ്ഡം വേണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ഒന്ന് പരതി നോക്ക്. ഏതെങ്കിലും വളച്ചൊടിച്ചാലും മതി. ഞങ്ങ വിശ്വസിച്ചോളാം.

Unknown said...

ഖുറാന്റെ ഭാഷയില്‍ എങ്ങിനെ ഇതൊക്കെ വിശദീകരിക്കും തമ്പുരാനെ....ബീജത്തില്‍ നിന്ന് ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചു എന്ന് പറഞ്ഞതെന്താണെന്നു വച്ചാല്‍ ,ബീജം അഥവാ ശുക്ലം . മാത്രമേ കാണാന്‍ പറ്റുകയുള്ളു....ഈ അണ്ഡം എന്നൊക്കെ പറയുന്നത് കാണാന്‍ സാധിക്കില്ലല്ലോ? അതുകൊണ്ടാണ് അതെപ്പറ്റി മൌനം.....