Thursday, November 7, 2013

ഇന്ത്യന്‍ വിസക്ക് ഖത്തറില്‍ നിയന്ത്രണമേര്‍പ്പെടുത്തിയീട്ടില്ല

ദോഹ: ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നതിന് ഖത്തര്‍ ഗവണ്‍മെന്‍റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അത്തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ പി.എസ്. ശശികുമാര്‍ അറിയിച്ചു.

വാര്‍ത്തകള്‍ കണ്ടതിനെത്തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഖത്തര്‍ അധികൃതരോട് എംബസി അധികൃതര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അത്തരമൊരു തീരുമാനവുമില്ലെന്ന് അവര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരുടേതാണ്. അതിനാല്‍ കൂടുതല്‍ ഇന്ത്യക്കാരെ ഖത്തറിലേക്ക് കൊണ്ടുവരുന്നതിന് താല്‍പര്യമില്ലെന്നും ചിലര്‍ ചിന്തിക്കുന്നതിനാലാണ് ഇത്തരം വാര്‍ത്തകള്‍ ഉണ്ടാവുന്നത്. വിവിധ കമ്പനികള്‍ ഇപ്പോഴും ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ നിയമിക്കുന്നുണ്ട്. സമീപ ഭാവിയില്‍ ഖത്തറിലെ ഇന്ത്യക്കാരുടെ എണ്ണം ആറ് ലക്ഷമ കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments: