Thursday, February 27, 2014

മലയാളി സമ്പന്നരില്‍ യൂസുഫലി ഒന്നാമന്‍

ദോഹ : മലയാളികളിലെ ഏറ്റവും വലിയ സമ്പന്നന്‍ ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസുഫലിയെന്ന് ചൈന കേന്ദ്രമായുള്ള ഹുറുന്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ മറ്റ് നാല് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 12400 കോടി രൂപയുടെ സ്വത്തുമായാണ് യൂസുഫലി മലയാളികളില്‍ ഒന്നാമതും ഇന്ത്യക്കാരില്‍ 38 ആമത് എത്തിയത്.

9900 കോടി രൂപയുടെ സ്വത്തുക്കളുള്ള രവി പിള്ളയാണ് മലയാളി സമ്പന്നരില്‍ രണ്ടാമന്‍. 9300 കോടി രൂപയുടെ സ്വത്തുള്ള സണ്ണി വര്‍ക്കി, 8700 കോടി രൂപയുമായി ക്രിസ് ഗോപാലകൃഷ്ണന്‍, 8100 കോടിയുടെ ആസ്തിയുമായി ടി.എസ്. കല്യാണരാമന്‍ എന്നിവരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

അടുത്തിടെ അറേബ്യന്‍ ബിസിനസ് മാഗസിന്‍ തയാറാക്കിയ ഗള്‍ഫിലെ സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ യൂസുഫലി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ഹുറുന്‍ പട്ടികയില്‍ ഇന്ത്യയിലെ കോടീശ്വരന്‍മാരില്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. ലക്ഷ്മി എന്‍. മിത്തല്‍ രണ്ടാം സ്ഥാനത്താണ്. സാവിത്രി ജിന്‍ഡാലാണ് ഏറ്റവും സമ്പന്നയായ ഇന്ത്യന്‍ വനിത.

ലോക സമ്പന്നരില്‍ മുന്നില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും രണ്ടാം സ്ഥാനത്ത് വാറന്‍ ബുല്ളെറ്റുമാണ്. ലോക സമ്പന്നരുടെ പട്ടികയില്‍ 89 പേരുമായി ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണുള്ളത്. 481 ശത കോടീശ്വരന്‍മാരുമായി അമേരിക്ക ഒന്നാമതും 358 പേരുള്ള ചൈന രണ്ടാമതുമാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മലയാളികളിലെ ഏറ്റവും വലിയ സമ്പന്നന്‍ ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസുഫലിയെന്ന് ചൈന കേന്ദ്രമായുള്ള ഹുറുന്‍ റിപ്പോര്‍ട്ട് ചെയ്യ്തു