Tuesday, February 25, 2014

ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ്‌

ദോഹ: രാജ്യത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് വിദഗ്ധാഭിപ്രായം.

ഖത്തര്‍ റെയില്‍, മെട്രോ നിര്‍മാണം, ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം എന്നിവയുടെ പശ്ചാത്തലത്തില്‍ റിയല്‍എസ്റ്റേറ്റ് മേഖലയിലുണ്ടായ കുതിപ്പ് ഈ വര്‍ഷാവസാനം വരെ തുടരാന്‍ സാധ്യതയേറെയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കഴിഞ്ഞ ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4.8 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലിത് 2.8 ശതമാനമായിരുന്നു. ഈ നില തുടര്‍ന്നാല്‍ കഴിഞ്ഞവര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടിവളര്‍ച്ച ഈവര്‍ഷാവസനത്തോടെ മേഖലയ്ക്കുണ്ടാവും.

റിയല്‍എസ്‌റ്റേറ്റ് മേഖലയിലെ ഉണര്‍വ് ഏതാനും വര്‍ഷത്തേക്ക് കൂടി തുടരുമെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ വ്യക്തമാക്കുന്നു. 2013നെ അപേക്ഷിച്ച് 2014ല്‍ ഇരട്ടി വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഇത് വരും വര്‍ഷങ്ങളിലും തുടരുമെന്ന് ഇമേഖലയിലെ പ്രമുഖനും അഡൈ്വസറി കൗണ്‍സില്‍ അംഗവുമായ അബ്ദുര്‍റഹ്മാന്‍ അല്‍മുഫ്ത വ്യക്തമാക്കി. മുഫ്ത സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗം കൂടിയാണ്.

താമസ കേന്ദ്രത്തിനും വാണിജ്യ-വ്യാപാരങ്ങള്‍ക്കുമായി നിരവധിയാളുകള്‍ അനുയോജ്യമായ കെട്ടിടങ്ങള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്.

ഇത് കമ്പോളത്തില്‍ ആരോഗ്യപരവും എന്നാല്‍ മല്‍സരാധിഷ്ടിതവുമായ അന്തരീക്ഷം സൃഷ്ടിക്കും. ഇത് ഭൂമിയുടെ വില ഇരട്ടിക്കാന്‍ കാരണമാവുമെന്നും അദ്ദേഹം വിലയിരുത്തുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ സര്‍ക്കാര്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിക്കുന്നത് റിയല്‍എസ്‌റ്റേറ്റ് മേഖലയ്ക്ക് ഏറെ ഗുണകരമാണെന്ന് മറ്റൊരു പ്രമുഖ വാണിജ്യ-വ്യാവസായ അഹ്മദ് ഹുസയ്ന്‍ അല്‍ഖലഫ് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വന്‍കിട പ്രൊജക്ടുകളാണ് നടന്നു കൊണ്ടിരിക്കുന്നത്.ചിലത് ടെന്‍ഡര്‍ നടപടിയിലുമാണ്. 2022 ലോകകപ്പ് വേദി നിര്‍മാണമാണ് ഇതിലേറ്റവും ശ്രദ്ധേയം. കഴിഞ്ഞ ദിവസം അഞ്ചു സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം, നവീകരണം എന്നിവയുടെ കരാര്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് ലഭിച്ചിരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

രാജ്യത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് വിദഗ്ധാഭിപ്രായം.