Monday, May 5, 2014

ഖത്തറിലെ റെയിൽ പദ്ധതിക്ക് ഉപദേശങ്ങൾ ശ്രീധരനിൽ നിന്നും സ്വീകരിക്കും : ഖത്തർ റെയിൽ സി ഇ ഒ

ദോഹ : ഖത്തർ റെയിൽ പദ്ധതിക്ക് ഡി എം ആർ സി പ്രിൻസിപ്പൽ അഡ്വൈസർ ഡോ: ഇ ശ്രീധരന്റെ നിർദേശങ്ങൾ സ്വീകരിക്കുമെന്ന് ഖത്തർ റെയിൽ സി ഇ ഒ എൻജിനീയർ സാദ് അഹമ്മദ് അൽ മുഹന്നദി പറഞ്ഞു.

ലോകോത്തരമായ ഒട്ടനവധി റെയിൽ പദ്ധതികളുടെ അമരക്കാരനായി പ്രവർത്തിച്ച ശ്രീധരന് അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച നിർദെശങ്ങൾ തങ്ങളുടെ പദ്ധതിക്കും നൽകാനാകും. അധെഹത്തിൽ നിന്നുള്ള സഹകരണം പദ്ധതിക്ക് മാത്രമല്ല, ഇന്തോ - ഖത്തർ സഹകരണത്തിലും പുതിയ അധ്യായമാകുമെന്നും എൻജിനീയർ സാദ് അഹമ്മദ് അൽ മുഹന്നദി കൂട്ടിച്ചേർത്തു.

ദോഹയിൽ കേരള എൻജിനീയേഴ്സ് ഫോറം സംഘടിപ്പിച്ച ചടങ്ങിൽ ഡോ: ഇ ശ്രീധരന്റെ സാനിധ്യത്തിലാണ് ഖത്തർ റെയിൽ സി ഇ ഒ, അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിക്കുകയും സ്വാഗതം ചെയ്യുന്നതുമായ പ്രഖ്യാപനം നടത്തിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തർ റെയിൽ പദ്ധതിക്ക് ഡി എം ആർ സി പ്രിൻസിപ്പൽ അഡ്വൈസർ ഡോ: ഇ ശ്രീധരന്റെ നിർദേശങ്ങൾ സ്വീകരിക്കുമെന്ന് ഖത്തർ റെയിൽ സി ഇ ഒ എൻജിനീയർ സാദ് അഹമ്മദ് അൽ മുഹന്നദി പറഞ്ഞു.