Tuesday, September 27, 2016

ഖത്തറിൽ ഇനി സായാഹ്‌ന സ്‌കൂളുകള്‍


ദോഹ: മുതിര്‍ന്നവര്‍ക്കു വേണ്ടി സായാഹ്‌ന ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ രാജ്യത്തെ പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. പ്രവാസി സമൂഹത്തിനാണ് ഈ നടപടി കൂടുതല്‍ പ്രയോജനകരമാവുക.

സ്‌കൂളുകളുടെ പാഠ്യപദ്ധതിക്ക് സമാന്തരമായി സായാഹ്‌ന ക്ലാസ് നടത്താനാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. മുതിര്‍ന്നവര്‍ക്കായി നടത്തുന്ന സായാഹ്ന ക്ലാസുകള്‍ക്ക് സ്‌കൂളുകള്‍ക്ക് ഫീസ് ഈടാക്കാം. എന്നാല്‍ സ്‌കൂളുകളുടെ റഗുലര്‍ ഫീസിനേക്കാള്‍ കുറഞ്ഞ നിരക്കു മാത്രമേ ഈടാക്കാവൂ എന്നും നിര്ദേശിച്ചിട്ടുണ്ട്.

സ്വകാര്യ സ്‌കൂളുകളുടേയും ഉടമസ്ഥരുമായും മേധാവികളുമായും നടത്തിയ വാര്‍ഷികയോഗത്തില്‍ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് സ്‌കൂള്‍ ഓഫീസ് ഡയറക്ടര്‍ ഹമദ് അല്‍ ഗാലിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മുതിര്‍ന്നവര്‍ക്കു വേണ്ടി സായാഹ്‌ന ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ രാജ്യത്തെ പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. പ്രവാസി സമൂഹത്തിനാണ് ഈ നടപടി കൂടുതല്‍ പ്രയോജനകരമാവുക.